എടത്വ ∙ അപകടക്കെണിയായി പാതയോരങ്ങളിൽ പുൽക്കാടുകൾ വളരുന്നു. വാഹനയാത്രക്കാർ അപകടഭീതിയിൽ.
എടത്വ, ചങ്ങങ്കരി– തായങ്കരി റോഡിലാണ് അപകടനിലയിൽ കാടു വളരുന്നത്. ഇരുവശവും പാടശേഖരങ്ങൾ ആയതിനാൽ റോഡിന്റെ അതിരറിയാൻ കഴിയാത്ത അവസ്ഥയിലാണ്. എതിരെ വരുന്ന വാഹനങ്ങളെ കടത്തിവിടാൻ വശങ്ങളിലേക്കു നീങ്ങിയാൽ പാടത്തേക്കു മറിയുമോ എന്ന ആശങ്കയിലാണ് യാത്രികർ.
സൈക്കിൾ വരുന്ന വിദ്യാർഥികൾക്കാണ് കൂടുതൽ അപകടം സംഭവിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞദിവസം ഒരു വിദ്യാർഥിയെ വാഹനം ഇടിച്ചിരുന്നു. വെള്ളത്തിലേക്ക് വീണതിനാൽ കാര്യമായി പരുക്കേറ്റില്ല. വാനങ്ങളെ കയറ്റിവിടാൻ കഴിയാത്തതിനെ തുടർന്നുള്ള തർക്കങ്ങളും ഇവിടെ പതിവാണ്.
കാട് ഇഴജന്തുക്കളുടെ വാസസ്ഥലമാകുന്നെന്നും പരാതി. അടിയന്തരമായി തൊഴിലുറപ്പിൽപെടുത്തി പുൽക്കാടുകൾ വെട്ടിത്തെളിക്കണം എന്നാണ് ആവശ്യം.
“കൊയ്ത്ത് അടുത്തു വരുന്ന സമയമാണിപ്പോൾ.
നെല്ലു സംഭരിക്കാനുള്ള ലോറിയും, യന്ത്രം എത്തിക്കുന്ന ലോറിയും റോഡിൽ പാർക്കു ചെയ്യും. ഇതുമൂലം വാഹനങ്ങൾക്ക് കടന്നു പോകാൻ പറ്റാത്ത സ്ഥിതിയാണ്.
റോഡഡിനു വശത്തെ കാട് വെട്ടിമാറ്റാൻ നടപടി വേണം.”
ബി. അശോകൻ വൈപ്പിശേരി, കർഷകൻ
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

