ആലപ്പുഴ∙ ഒപി വിഭാഗങ്ങൾ പ്രവർത്തിക്കുന്ന ആലപ്പുഴ ജനറൽ ആശുപത്രിയിലെ പുതിയ മൾട്ടി സ്പെഷ്യൽറ്റി ബ്ലോക്കിലേക്കും അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന പഴയ കെട്ടിടത്തിലേക്കും വീൽചെയറിൽ രോഗികൾക്ക് ദുരിത യാത്ര. ആശുപത്രിയുടെ മുറ്റത്ത് ഇന്റർലോക് ഇളകിക്കിടക്കുന്നതും ടാറിങ് ഭാഗത്തെ പരുപരുത്ത പ്രതലവും വീൽചെയർ യാത്ര കൂടുതൽ ദുരിതമാക്കുന്നു. രോഗികളെ കൊണ്ടു പോകുന്നതിന് നാല് മാസം മുൻപ് കായംകുളം താലൂക്ക് ആശുപത്രിയിൽ നിന്നും ബഗ്ഗി ആംബുലൻസ് കൊണ്ടു വന്നെങ്കിലും ഓടിക്കാൻ സ്ഥിരം ആളില്ലാത്തതിനാൽ ഇതിന്റെ പ്രയോജനവും രോഗികൾക്ക് ലഭിക്കുന്നില്ല.ഒപി വിഭാഗവും കിടത്തിച്ചികിത്സയുടെ ഒരു ഭാഗവും പുതിയ കെട്ടിടത്തിലേക്ക് മാറിയതോടെ രോഗികൾക്ക് രണ്ടു ബ്ലോക്കിലേക്കും മാറി മാറി സഞ്ചരിക്കേണ്ട
അവസ്ഥയാണുള്ളത്.
പുതിയ ബ്ലോക്കിൽ വച്ച് രോഗികൾക്ക് എന്തെങ്കിലും അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ അത്യാഹിത വിഭാഗത്തിലേക്ക് ഇവരെ വീൽചെയറിൽ എത്തിക്കേണ്ടതുണ്ട്. അറ്റൻഡർമാരുടെ എണ്ണം കുറവുള്ളതിനാൽ രോഗികളുടെ കൂടെ എത്തുന്നവരാണ് വീൽചെയറിൽ ഇരുത്തി ഇവരെ തള്ളിക്കൊണ്ടു പോകുന്നത്.
അത്യാഹിത വിഭാഗത്തിന്റെ മുൻഭാഗത്ത് കുറച്ചു ഭാഗം മാത്രമാണ് ഇന്റർലോക് ടൈൽ പാകിയിട്ടുള്ളത്. ഇവിടെ ടൈലുകൾ ഇളകിക്കിടക്കുകയും ചെയ്യുന്നുണ്ട്. ബാക്കി ടാറിങ് ഉള്ള സ്ഥലങ്ങളിലും ചില ഭാഗത്ത് പൊളിഞ്ഞു കിടക്കുകയാണ്.
ഇതിലൂടെ വളരെ ബുദ്ധിമുട്ടിയാണ് രോഗികളെ കൊണ്ടു പോകേണ്ടത്.
രണ്ടു പേരെങ്കിലും ചേർന്ന് വീൽചെയർ തള്ളിയാൽ മാത്രമേ രോഗികൾക്ക് അത്യാഹിത വിഭാഗത്തിലേക്ക് എത്താൻ കഴിയൂ. ചുട്ടുപൊളളുന്ന വെയിലിലും കോരിച്ചൊരിയുന്ന മഴയിലും രോഗികളെയും വീൽചെയറിലിരുത്തി ബന്ധുക്കൾ ഏറെ സാഹസപ്പെട്ട് തള്ളിക്കൊണ്ടു പോകുന്നത് ആശുപത്രിയിലെ സ്ഥിരം കാഴ്ചയാണ്.
നട്ടെല്ലിനോ കഴുത്തിനോ പരുക്കേറ്റവരുമായി വീൽചെയറിലൂടെ സഞ്ചരിക്കുമ്പോൾ രോഗികൾ വേദന കൊണ്ട് പുളയുകയാണെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

