
കലവൂർ ∙ അപകടക്കെണിയായി കലവൂർ അടിപ്പാതയ്ക്ക് സമീപത്തെ സർവീസ് റോഡിന് സമീപത്തെ കുഴി. ആലപ്പുഴ ഭാഗത്തേക്ക് വാഹനങ്ങൾ കടന്നു പോകുന്ന സർവീസ് റോഡിലാണ് അപകടം പതിയിരിക്കുന്നത്.
റോഡിന്റെ ഒരു ഭാഗം വലിയ കുഴിയാണ്. അടിപ്പാത നിർമാണത്തിനായി എടുത്ത കുഴിയിൽ ഇപ്പോൾ പുല്ലു വളർന്നു നിൽക്കുകയാണ്.
ദേശീയപാതയുടെ സുരക്ഷാ മതിൽ പണിയാൻ സ്ഥാപിച്ച കമ്പികൾ ചിലയിടത്തു റോഡിലേക്ക് നീണ്ടു നിൽക്കുകയാണ്. ചിലയിടത്തു റോഡിന്റെ അതെ ഉയരത്തിലേ കമ്പിയുള്ളൂ.
ഇവിടെ അപകട സാധ്യത ഏറെയാണ്. നിയന്ത്രണം വിട്ടു വാഹനങ്ങൾ കുഴിയിലേക്ക് പതിക്കാനുള്ള സാധ്യതയുണ്ട്.
സുരക്ഷാ മുൻകരുതലുകൾ ഒന്നും തന്നെ സ്വീകരിച്ചിട്ടില്ല. രാത്രി പ്രദേശത്ത് വെളിച്ചം ഇല്ലാത്തതും അപകട
സാധ്യത വർധിപ്പിക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]