തുറവൂർ∙ തീരദേശ റെയിൽപാതയിൽ ഏറ്റവും കൂടുതൽ യാത്രക്കാർ എത്തുന്ന എഴുപുന്ന റെയിൽവേ സ്റ്റേഷനും പരിസരവും കാടുപിടിച്ചു കിടക്കുന്നത് യാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു. മഴക്കാലത്ത് പാമ്പിന്റെ ശല്യമുള്ളതിനാൽ യാത്രക്കാർ ഏറെ ബുദ്ധിമുട്ടുകയാണ് .
പ്ലാറ്റ്ഫോമിൽ ലൈറ്റുകൾ തെളിയാത്തതും പ്രശ്നമാകുന്നുണ്ട്. റെയിൽവേ സ്റ്റേഷനിൽ കിഴക്ക്,പടിഞ്ഞാറു ഭാഗങ്ങളിൽ കുറ്റിക്കാടുകളാണ്.
പ്ലാറ്റ്ഫോമിലെ ഇരിപ്പിടങ്ങളിൽ വരെ പാമ്പുകളെ കാണാറുണ്ടെന്ന് യാത്രക്കാർ പറയുന്നു. സമുദ്രോൽപ്പന്ന കയറ്റുമതി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഇവിടെ ഇതര സംസ്ഥാനത്ത് നിന്നും ഒട്ടേറെപ്പേർ എത്തുന്നുണ്ട്.
പരിസരം വൃത്തിയാക്കി രാത്രിയിൽ വിളക്കുകൾ തെളിച്ചും യാത്രക്കാർക്ക് സുരക്ഷ ഒരുക്കണമെന്നാണ് എഴുപുന്ന റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നത്. 2 വർഷത്തിനിടെ ഒന്നിലേറെ പേർക്ക് പാമ്പുകടിയേറ്റിട്ടുണ്ട്.
ഒരു വീട്ടമ്മ മരിച്ചിട്ടുണ്ട്. അടിയന്തരമായി അധികൃതർ നടപടി സ്വീകരിക്കണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജോൺസൺ നെല്ലിക്കാപ്പള്ളി, സെക്രട്ടറി ജോളി പവേലിൽ, അനീഷ് പോനാരി, ജി.ഗിരീഷ് എന്നിവർ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

