വള്ളികുന്നം ∙ മരച്ചില്ലയിൽ വീട് കെട്ടി താമസിച്ചിരുന്ന ഇലിപ്പക്കുളം കരോട്ടിൽ മോഹൻ പിള്ളയ്ക്ക് തലചായ്ക്കാൻ പഞ്ചായത്തിന്റെയും സുമനസ്സുകളുടെയും കരുതലിൽ കെട്ടുറപ്പുള്ള വീട് ഒരുങ്ങി. അതിദരിദ്രരില്ലാത്ത സംസ്ഥാനം പ്രഖ്യാപനത്തിന്റെ ഭാഗമായി വള്ളികുന്നം പഞ്ചായത്ത് നടത്തിയ സർവേയിലാണ് രണ്ടാം വാർഡിൽ ഇദ്ദേഹത്തെ കണ്ടെത്തുന്നത്.
ചെറുപ്പത്തിൽ നാടുവിട്ട
മോഹനൻപിള്ള 10 വർഷം മുൻപാണ് നാട്ടിൽ തിരികെ എത്തിയത്. തുടർന്ന് വീട് കണ്ടെത്തി ഇവിടെ എത്തിയപ്പോൾ ആരും ഉണ്ടായിരുന്നില്ല.
തുടർന്നു പഴയ വീടിനു സമീപമുള്ള കാട്ടിലെ കശുമാവിൽ ഏറുമാടം നിർമിച്ച് അതിലായിരുന്നു താമസം. ഈ മരം ഉണങ്ങി നിലംപൊത്തിയതോടെ ഇതിനു സമീപം ഷെഡ് പണിത് അതിലായിരുന്നു താമസം.
പുഞ്ചയിൽ നിന്നു ലഭിക്കുന്ന മീനും മരച്ചീനിയും കഴിച്ചാണ് ജീവൻ നിലനിർത്തിയിരുന്നത്.
അതിദാരിദ്ര്യ പട്ടികയിൽ മോഹനൻ പിള്ളയെ ഉൾപ്പെടുത്തിയെങ്കിലും സ്വന്തമായി ഭൂമിയോ രേഖകളോ ഇല്ലാത്തതിനാൽ ആനുകൂല്യങ്ങൾ നൽകാൻ കഴിയില്ലായിരുന്നു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ഡി.രോഹിണി മുൻകൈ എടുത്ത് രേഖകൾ ശരിയാക്കുകയും മോഹനൻ പിള്ളയുടെ സഹോദരങ്ങളുമായി ബന്ധപ്പെട്ടപ്പോൾ സഹോദരൻ ഓമനക്കുട്ടൻ പറമ്പിന്റെ ഒരു ഭാഗം വീട് നിർമിക്കാൻ നൽകി.
വീട് നിർമിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമ്പോഴാണ് കടുവുങ്കൽ ദ്വാരകയിൽ വിനോദ് വീട് സൗജന്യമായി നിർമിച്ച് നൽകാൻ സന്നദ്ധനായി മുന്നോട്ട് വന്നത്. മുക്കാൽ ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമിച്ച വീടിന്റെ പ്രവേശന ചടങ്ങ് കഴിഞ്ഞ ദിവസം നടന്നു.
ഡി.രോഹിണി, ഉഷ പുഷ്കരൻ, കെ.ജയമോഹൻ, പഞ്ചായത്ത് സെക്രട്ടറി ആർ.ശ്രീദേവി, എൻ.എസ്.സലിംകുമാർ, സെലിൻ ഗോപി, അജി എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

