ആലപ്പുഴ ∙ ലഹരിക്കടത്തുമായി ബന്ധപ്പെട്ടു സിപിഎം പുറത്താക്കിയ പ്രാദേശിക നേതാവ് എ.ഷാനവാസിനെ തിരിച്ചെടുത്തിട്ടില്ലെങ്കിലും നഗരസഭാ തിരഞ്ഞെടുപ്പിൽ സീറ്റും പാർട്ടി ചിഹ്നവും നൽകി. ഷാനവാസ് ഇപ്പോൾ ‘നല്ല കമ്യൂണിസ്റ്റാ’ണെന്നു ജില്ലാ സെക്രട്ടറി ആർ.നാസർ സർട്ടിഫിക്കറ്റും നൽകി.
തോണ്ടൻകുളങ്ങര വാർഡിലാണു ഷാനവാസ് മത്സരിക്കുന്നത്. സിപിഎം പ്രാദേശിക കമ്മിറ്റി ഷാനവാസിന്റെ പേരു മാത്രമാണു നിർദേശിച്ചതെന്നു നാസർ പറഞ്ഞു. മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണു കമ്മിറ്റി വിലയിരുത്തിയത്.
അതല്ലേ നോക്കേണ്ടതെന്നു നാസർ ചോദിച്ചു.
ഷാനവാസിന്റെ പേരിലുള്ള ലോറിയിൽനിന്നു 2023 ജനുവരിയിൽ കരുനാഗപ്പള്ളിയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയിരുന്നു. ഷാനവാസ് അപ്പോൾ സിപിഎം കൗൺസിലറായിരുന്നു.
മറ്റൊരാൾ തന്റെ ലോറി വാടകയ്ക്ക് എടുത്തതാണെന്ന രേഖകൾ ഹാജരാക്കിയാണു ഷാനവാസ് കേസിൽ നിന്ന് ഒഴിവായത്. സംഭവം വിവാദമായതോടെ പാർട്ടി സംസ്ഥാന നേതൃത്വം ഇടപെട്ട് അന്വേഷണം പ്രഖ്യാപിച്ചു.
അതിന്റെ അടിസ്ഥാനത്തിൽ ഷാനവാസിനെ പുറത്താക്കി. ഇതുവരെ തിരിച്ചെടുത്തിട്ടില്ല. എന്നാൽ, ലഹരിക്കടത്തു കേസിൽ ഷാനവാസ് പ്രതിയായിരുന്നില്ലല്ലോയെന്നാണ് ഇപ്പോൾ ജില്ലാ നേതൃത്വത്തിന്റെ വാദം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

