വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം:
ആലപ്പുഴ ∙ കേരള തൊഴിലാളി ക്ഷേമനിധി വരിക്കാരുടെ മക്കൾക്ക് 2025 – 2026 വർഷത്തേക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിന് ഇന്നു മുതൽ ഓൺലൈനായി അപേക്ഷിക്കാം. ഡിസംബർ 31നു മുൻപ് www.labourwelfarefund.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഓഫ്ലൈൻ അപേക്ഷ സ്വീകരിക്കില്ല.
വിലനിർണയ പാനൽ
ആലപ്പുഴ ∙ സംസ്ഥാന പട്ടികജാതി, വർഗ വികസന കോർപറേഷന്റെ വിവിധ വായ്പ പദ്ധതികളിൽ ജാമ്യമായി സ്വീകരിക്കുന്ന വസ്തുവിന്റെ വിലനിർണയം നടത്താൻ വിരമിച്ച വില്ലേജ് ഓഫിസർ, ഡപ്യൂട്ടി തഹസിൽദാർ, തഹസിൽദാർ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0477 2262326, 9400068504.
ഗതാഗത നിയന്ത്രണം
കൊടൂരാർ പാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കോട്ടയം പാതയിൽ ട്രെയിൻ ഗതാഗതനിയന്ത്രണം.
6 ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും.
വൈദ്യുതി മുടക്കം
ചെങ്ങന്നൂർ ∙ മുണ്ടൻകാവ്, പട്ടന്താനം, പുത്തൻതെരുവ്, വാഴയിൽ, കരുവേലിപ്പടി, മേടപ്പടി, കാളികുന്ന്, തൃച്ചിറ്റാറ്റ്, പിണ്ണാക്കേരിക്കാവ് എന്നിവിടങ്ങളിൽ ഇന്നു പകൽ വൈദ്യുതി മുടങ്ങും.
അവാർഡിന് അപേക്ഷ ക്ഷണിച്ചു
കൃഷ്ണപുരം∙ കാപ്പിൽ സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2024-25 വർഷം എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ വിദ്യാർഥികളെയും, ഡിഗ്രി, പിജി, മറ്റ് പ്രഫഷനൽ കോഴ്സുകളിൽ ഉന്നതവിജയം നേടിയവരെയും ആദരിക്കും.
അർഹരായ വിദ്യാർഥികൾ മാർക്ക് ലിസ്റ്റിന്റെ പകർപ്പും ഫോട്ടോയും മേൽവിലാസം തെളിയിക്കുന്ന രേഖകളും ഫോൺ നമ്പരും സഹിതം 24ന് വൈകിട്ട് 5നു മുൻപായി കാപ്പിൽ സഹകരണ ബാങ്ക് ഹെഡ് ഓഫിസിൽ ഹാജരാകണം. ബാങ്കിന്റെ പ്രവർത്തന പരിധിയിൽ താമസിക്കുന്ന എ ക്ലാസ് സഹകാരികളുടെ കുട്ടികളെ ഒക്ടോബർ 29നു നടക്കുന്ന ബാങ്ക് പൊതുയോഗത്തിൽആദരിക്കും.
9745247464, 9995346111. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

