
ഹരിപ്പാട്∙ വെള്ളം കയറി കൃഷി നശിക്കുന്നത് ഒഴിവാക്കാൻ വീയപുരം സംസ്ഥാന വിത്ത് ഉൽപാദന കേന്ദ്രത്തിൽ ഫ്ലോട്ടിങ് ഗാർഡൻ കൃഷി രീതി ആരംഭിച്ചു. വെള്ളത്തിൽ മുള കൊണ്ട് ചങ്ങാടം പോലെ ഒരുക്കി അതിൽ പോളയും ചെളിയും നിറച്ച് പച്ചക്കറി, ചീര, ചെണ്ട് മുല്ല, വാടാമുല്ല എന്നിവ കൃഷി ചെയ്യുന്നു.
കഴിഞ്ഞ മഴക്കാലത്ത് വിത്ത് ഉൽപാദന കേന്ദ്രത്തിലെ പച്ചക്കറിക്കൃഷിയും പൂക്കൃഷിയും വെള്ളം കയറി നശിച്ചിരുന്നു.
ആറിന്റെ സമീപത്തായതിനാൽ മഴക്കാലത്ത് വിത്ത് ഉൽപാദന കേന്ദ്രത്തിലെ മിക്ക സ്ഥലങ്ങളിലും വെള്ളം കയറും. പാടശേഖരങ്ങളിൽ വെള്ളം കയറുന്ന സമയത്താണ് ഫ്ലോട്ടിങ് ഗാർഡൻ കൃഷി ചെയ്യുന്നത്.
ഇപ്പോൾ വിത്ത് ഉൽപാദന കേന്ദ്രത്തിലെ പാടശേഖരങ്ങളിൽ വെള്ളം കയറിയ നിലയിലാണ്. പാടശേഖരങ്ങളിൽ രണ്ടാം കൃഷി ചെയ്തെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം 20 ഏക്കറിലെ നെൽക്കൃഷി നശിച്ചു.
വീയപുരം സംസ്ഥാന വിത്ത് ഉൽപാദന കേന്ദ്രത്തിൽ 50 ഏക്കർ പാടശേഖരത്തിൽ നിന്നും 94 ടൺ ഉമ ഇനം എഫ്എസ്2 നെൽവിത്ത് ഉൽപാദിപ്പിച്ചിരുന്നു.
ഇപ്പോൾ അത് വിവിധ പാടശേഖരങ്ങൾക്കായി വിതരണം ചെയ്യുന്നുണ്ട്. ജില്ലാ പഞ്ചായത്ത് ഒന്നര കോടി രൂപ ചെലവഴിച്ച് നിർമിച്ച പുറം ബണ്ടിൽ പച്ചക്കറി, വാഴ, തെങ്ങ് എന്നിവ കൃഷി ചെയ്യുന്നുണ്ട്.
ഡ്രോൺ സാങ്കേതിക വിദ്യ ഉപയോഗിച്ച് ആണ് ഇത്തവണ മുതൽ നെല്ലിന് സുഷമ മൂലക മിശ്രിതം തളിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]