
ആലപ്പുഴ ജില്ലയിൽ ഇന്ന് (20-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇ-ഗ്രാന്റ്: അർഹതയുള്ളവർ ബന്ധപ്പെടണം
ഇരമല്ലിക്കര ∙ ശ്രീ അയ്യപ്പ കോളജിൽ 2020-2021 അധ്യയന വർഷം അഡ്മിഷൻ നേടിയ വിദ്യാർഥികളിൽ ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പ് തുക ലഭിക്കാനുള്ളവർ അനുബന്ധ രേഖകൾ സഹിതം 10 ദിവസത്തിനകം കോളജ് ഓഫിസിൽ ബന്ധപ്പെടണമെന്നു പ്രിൻസിപ്പൽ അറിയിച്ചു.
അപേക്ഷ 30 വരെ സമർപ്പിക്കാം
ചെങ്ങന്നൂർ ∙ ഗവ. ഐടിഐയിൽ എൻസിവിടി ട്രേഡുകളിലേക്കുള്ള (മെട്രിക്/ നോൺ മെട്രിക്) പ്രവേശനത്തിന് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 30 വരെ നീട്ടി. അപേക്ഷിക്കാൻ https://itiadmissions.kerala.gov.in https://det.kerala.gov.in എന്ന വെബ്സൈറ്റുകൾ സന്ദർശിക്കുക. അപേക്ഷ സമർപ്പിച്ചതിനു ശേഷം അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 3നു വൈകിട്ട് 5 വരെ ഗവ. ഐടിഐകളിൽ പരിശോധനകൾക്കായി അവസരം ഉണ്ടായിരിക്കും. 0479 2452210.
ഡോ.പുതുശേരി രാമചന്ദ്രൻ അനുസ്മരണം 23ന്
മാവേലിക്കര ∙ ഓണാട്ടുകര സാഹിതി സർഗ വസന്തം പരിപാടിയുടെ ഭാഗമായി ഡോ.പുതുശേരി രാമചന്ദ്രൻ അനുസ്മരണം 23നു വൈകിട്ടു 3നു ശാരദ മന്ദിരത്തിൽ നടക്കും. പ്രഫ.ജി.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് കെ.കെ.സുധാകരൻ അധ്യക്ഷനാകും. ശ്രീകുമാർ ചെന്നിത്തലയെ രക്ഷാധികാരി പ്രഫ.മാമൻ വർക്കി ആദരിക്കും. റിട്ട.ഡിവൈഎസ്പി ബി.സോമശേഖരൻ ഉണ്ണിത്താന്റെ പൊലീസ് സ്റ്റോറി എന്ന പുസ്തകം കെ.എസ്.റെജി അവതരിപ്പിക്കുമെന്നു പ്രോഗ്രാം കൺവീനർ ജോർജ് തഴക്കര അറിയിച്ചു.
കുട്ടനാട്ടിൽ ഇന്ന് അവധി
ആലപ്പുഴ ∙ കുട്ടനാട് താലൂക്കിലെ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും ഇന്ന് അവധി നൽകി കലക്ടർ ഉത്തരവിട്ടു. നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്കു മാറ്റമില്ല.
ഒഴിവുകൾ
അധ്യാപകർ
മാവേലിക്കര ∙ ബിഷപ് ഹോഡ്ജസ് എച്ച്എസ്എസിൽ മലയാളം ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. 9446977738.
വള്ളികുന്നം ∙ ഇലിപ്പക്കുളം കെകെഎം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി അധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ 23ന് 10ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. 9846061568.