
തുറവൂർ ∙ ദേശീയപാതയിൽ പറവൂർ–തുറവൂർ റീച്ചിൽ പുത്തൻചന്ത, പട്ടണക്കാട് എന്നിവിടങ്ങളിലെ റോഡിലെ കുഴികളിൽ ചാടി ഇരുചക്രവാഹനങ്ങൾ അപകടത്തിനിടയാകുന്നത് പതിവാകുന്നു. പുത്തൻചന്തയിൽ പുതിയ റോഡുകൾ തമ്മിൽ ബന്ധിക്കുന്ന ഭാഗത്ത് ടാറിങ് നടത്താത്ത 10 മീറ്ററോളമുള്ള ഭാഗം താഴ്ചയാണ്.
ഈ ഭാഗത്ത് കുഴികളും നിറഞ്ഞു. പട്ടണക്കാട് ഭാഗത്ത് ജപ്പാൻ ശുദ്ധജല പദ്ധതിയിലെ പൈപ്പിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ശേഷം ടാറിങ് മിശ്രിതം ഉപയോഗിച്ച് കുഴിയടച്ച ഭാഗം ഉയർന്നു നിൽക്കുകയാണ്.
ഇത് മൂലം വാഹനങ്ങൾ അപകടത്തിൽപ്പെടുകയാണ്. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി റോഡിൽ സ്ഥാപിച്ചിരുന്ന വഴിവിളക്കുകൾ അഴിച്ചു മാറ്റിയതിനാൽ രാത്രിയായാൽ റോഡിൽ ഇരുട്ടാണ്.
മഴ പെയ്യുമ്പോൾ വെള്ളം കെട്ടി നിൽക്കുന്നതിനാൽ ഈ ഭാഗം ഇരുചക്രവാഹനയാത്രികർക്ക് പെട്ടെന്ന് മനസ്സിലാകില്ല.
പുത്തൻ ചന്തയിലെ കുഴികൾ നിറഞ്ഞ ഭാഗം വാഹനയാത്രികർക്ക് മുൻകൂട്ടി അറിയാൻ വേഗം കുറച്ചു പോകണമെന്ന് സുരക്ഷാമുന്നറിയിപ്പ് ബോർഡുകളും റിഫ്ലക്ടറുകളും സ്ഥാപിക്കാത്തതാണ് അപകടങ്ങൾക്കു കാരണം. പുത്തൻ ചന്തയിൽ കഴിഞ്ഞ ദിവസം കടക്കരപ്പള്ളി സ്വദേശിയായ സ്കൂട്ടർ യാത്രികൻ കുഴിയിൽ വീണ് തലയിടിച്ചു വീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലാണ്. പട്ടണക്കാട്, പുത്തൻചന്ത എന്നിവിടങ്ങളിൽ ഒട്ടേറെ ഇരുചക്രവാഹന യാത്രികരാണ് അപകടത്തിൽപ്പെടുന്നത്.
അപകടങ്ങൾ സംഭവിച്ചിട്ടും ദേശീയപാത അതോറിറ്റി വേണ്ട നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]