
കലവൂർ∙ കൃപാസനം തീർഥാടന കേന്ദ്രത്തിന് മുന്നിൽ ബസ്ബേയും നടപ്പാലവും അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കലവൂരിനു സമീപം ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന തീർഥാടന കേന്ദ്രത്തിലേക്ക് അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം പ്രതിദിനം ആയിരങ്ങളാണ് എത്തുന്നത്.
ഇതു ദേശീയപാതയിൽ വലിയ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു.ബസ്ബേയും നടപ്പാലവും വന്നാൽ ഇവിടുത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സാധിക്കുമെന്നു യാത്രക്കാർ പറയുന്നു. ചൊവ്വ, ശനി ദിവസങ്ങളിൽ രാവിലെയും വൈകിട്ടും വളവനാട് മുതൽ കലവൂർ ദേശീയപാതയിൽ വാഹനങ്ങളുടെ നീണ്ട
നിരയാണ്. പാർക്കിങ്ങിന് മതിയായ സ്ഥലവും ആവശ്യത്തിന് സെക്യൂരിറ്റിമാരും ഉണ്ടെങ്കിലും തിരക്ക് കൂടുന്ന സമയത്ത് പൊലീസ് സേവനം ഏർപ്പെടുത്തേണ്ട
അവസ്ഥയാണ്. തീർഥാടന കേന്ദ്രമായതിനാൽ ഇവിടെ കെഎസ്ആർടിസി ബസുകൾക്ക് സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.ആവശ്യം ഉന്നയിച്ച് ഹൈബി ഈഡൻ എംപി, കെ.ജെ.മാക്സി എംഎൽഎ എന്നിവരുടെ സാന്നിധ്യത്തിൽ കൃപാസനം ജനറൽ മാനേജർ സണ്ണി പരുത്തിയിൽ, കൃപാസനം പിആർഒ എഡ്വേഡ് തുറവൂർ എന്നിവർ ചേർന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യന് നിവേദനം നൽകിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]