ബുധനൂർ ∙ സ്വകാര്യവ്യക്തിയുടെ ആളൊഴിഞ്ഞ പുരയിടത്തിൽ മാലിന്യം നിറച്ച ചാക്കുകൾ തള്ളുന്നതായി പരാതി. ബുധനൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ ബുധനൂർ പടിഞ്ഞാറ് മൂലയിൽ ഭാഗത്താണ് ചാക്കുകെട്ടുകൾ കണ്ടെത്തിയത്.
മാന്നാറിലെ ഒരു കടയിലെ പ്ലാസ്റ്റിക് മാലിന്യമാണ് തള്ളുന്നതും കത്തിക്കുന്നതും എന്നാണ് ആരോപണം.
സമീപത്തെ വീടുകളിൽ ആളൊഴിയുമ്പോൾ ഇവിടെയിട്ടു കത്തിക്കുന്നതാണ് പതിവെന്ന് പരിസരവാസി നാഗേഷ്കുമാർ പറഞ്ഞു. ബുധനൂർ പരിസ്ഥിതി ഫോറം സെക്രട്ടറി കൂടിയായ നാഗേഷ് കുമാർ ബുധനൂർ പഞ്ചായത്ത് അധികൃതർക്കു പരാതി നൽകി.
പഞ്ചായത്ത് അധികൃതരെത്തി ബോധ്യപ്പെട്ടു, നടപടി സ്വീകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

