കാലാവസ്ഥ
∙ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുള്ള മഴയ്ക്ക് സാധ്യത
∙ തെക്കൻ കേരള തീരത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത
വൈദ്യുതി മുടങ്ങും
അമ്പലപ്പുഴ ∙ മൂടാമ്പാടി, മുരളിമുക്ക്, കുന്നക്കാട് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
പുന്നപ്ര ∙ കളർകോട് സർപ്പക്കാവ്, ഐഡി പ്ലോട്ട് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ മുടങ്ങും. ആലപ്പുഴ∙പാതിരപ്പള്ളി സെക്ഷനിൽ പാട്ടുകളം ട്രാൻസ്ഫോമറിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഇന്നു രാവിലെ 9 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
ആലപ്പുഴ∙ നോർത്ത് സെക്ഷന്റെ പരിധിയിൽ തീർഥശേരി ട്രാൻസ്ഫോമർ പരിധിയിൽ എൽടി കേബിളിന്റെ പണി നടക്കുന്നതിനാൽ രാവിലെ 9 മുതൽ 5വരെ വൈദ്യുതി മുടങ്ങും
ഇന്നുമുതൽ ഗതാഗത നിയന്ത്രണം
എടത്വ ∙ എടത്വ പഞ്ചായത്ത് ഏഴാം വാർഡിൽ ആംബുലൻസ് പാലത്തിന്റെ അപ്രോച്ച് റോഡിൽ കോൺക്രീറ്റ് ജോലികൾ നടക്കുന്നതിനാൽ 13,14,15 തീയതികളിൽ ഇതു വഴിയുള്ള യാത്ര തടസ്സപ്പെടും.
യാത്രക്കാർ വായനശാലയ്ക്കു സമീപം വടക്കോട്ടുള്ള റോഡിലൂടെ തിരിയാതെ സംസ്ഥാന പാതയിൽ കടക്കണം.
അധ്യാപക ഒഴിവ്
രാമപുരം∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഗണിത അധ്യാപക ഒഴിവുണ്ട്.
ഉദ്യോഗാർഥികൾ ഇന്ന് രാവിലെ 10.30 ന് ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
വനിതാ കമ്മിഷൻ സിറ്റിങ് നാളെ
ആലപ്പുഴ∙ വനിതാ കമ്മിഷന്റെ ജില്ലാതല സിറ്റിങ് നാളെ കലക്ടറേറ്റ് വളപ്പിലെ സമ്പാദ്യ ഭവൻ ഹാളിൽ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന സിറ്റിങ്ങിൽ പുതിയ പരാതികളും സ്വീകരിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

