ആലപ്പുഴ ∙ വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ പലയിടത്തും വോട്ടിങ് മെഷീൻ തകരാറിൽ. പ്രശ്നം പരിഹരിച്ചു വോട്ടെടുപ്പു തുടർന്നെങ്കിലും ചിലയിടങ്ങളിൽ വോട്ടർമാർ ഏറെ നേരം കാത്തുനിൽക്കേണ്ടിവന്നു.
വോട്ടെടുപ്പു രണ്ടര മണിക്കൂർ തടസ്സപ്പെട്ട ബൂത്തുകളുമുണ്ട്.മാരാരിക്കുളം തെക്ക് പഞ്ചായത്ത് 20ാം വാർഡിലെ മത്സ്യഭവൻ ബൂത്തിൽ വോട്ടിങ് യന്ത്രം കേടായതിനാൽ പോളിങ് തുടങ്ങിയതു 9 മണിക്കാണ്.
രണ്ടു തവണ ഇവിടെ പുതിയ യന്ത്രം എത്തിക്കേണ്ടിവന്നു. ബൂത്തിലെത്തിച്ച വോട്ടിങ് മെഷീൻ പ്രവർത്തിക്കുന്നില്ലെന്നു തിങ്കളാഴ്ച രാത്രി തന്നെ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
തിരഞ്ഞെടുപ്പു വിഭാഗത്തെ അറിയിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ പുതിയ മെഷീൻ എത്തിച്ചെങ്കിലും മോക് പോൾ നടത്തിയപ്പോൾ അതിലും തകരാർ കണ്ടെത്തി. മറ്റൊരു മെഷീൻ എത്തിച്ചു ബാലറ്റ് സെറ്റ് ചെയ്താണു പോളിങ് തുടങ്ങിയത്.
രാവിലെ 6.30 മുതൽ വോട്ടർമാർ എത്തി വരിനിൽക്കുന്നുണ്ടായിരുന്നു.
ചേർത്തല തെക്ക് പഞ്ചായത്ത് 21ാം വാർഡ് ഐടിസി ബൂത്തിൽ വോട്ടിങ് മെഷീൻ തകരാർ കാരണം രണ്ടര മണിക്കൂറിലേറെ വൈകിയാണു പോളിങ് തുടങ്ങിയത്. 14ാം വാർഡിലെ സെന്റ് മൈക്കിൾസ് കോളജ് രണ്ടാം ബൂത്തിൽ വോട്ടിങ് മെഷീൻ തകരാർ കാരണം രാവിലെ ഒരു മണിക്കൂർ വോട്ടെടുപ്പു തടസ്സപ്പെട്ടു.ബുധനൂർ പഞ്ചായത്ത് മൂന്നാം വാർഡിലെ ബുധനൂർ ജിഎച്ച്എസ്എസിൽ ഇവിഎം തകരാർ കാരണം രണ്ടു മണിക്കൂറോളം വൈകിയാണു പോളിങ് ആരംഭിച്ചത്.തിരുവൻവണ്ടൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ യുസിഎ ഹാളിലെ ബൂത്തിൽ വോട്ടിങ് മെഷീൻ 5 തവണ കേടായി.
ഒന്നര മണിക്കൂറോളം വോട്ടിങ് തടസ്സപ്പെട്ടു. പുതിയ മെഷീൻ എത്തിച്ചാണു വോട്ടെടുപ്പു തുടർന്നത്.
കോടംതുരുത്ത് പഞ്ചായത്ത് മൂന്നാം വാർഡിലെ എസ്എൻഡിപി ബൂത്ത്, അരൂർ വിജയാംബിക ബൂത്ത് എന്നിവിടങ്ങളിൽ വോട്ടിങ് മെഷീൻ കേടായതിനാൽ അൽപനേരം വോട്ടെടുപ്പു മുടങ്ങി.ആലപ്പുഴ തിരുവമ്പാടി ഗവ.യുപിഎസിലെ ഒന്നാം ബൂത്തിൽ ഉച്ചയ്ക്ക് അര മണിക്കൂർ വോട്ടിങ് മെഷീൻ പണിമുടക്കി.
തകരാർ പരിഹരിച്ചു വോട്ടിങ് തുടർന്നു.പൂച്ചാക്കൽ വരേകാട് ക്ഷേത്രം ഓഡിറ്റോറിയത്തിലെ ബൂത്തിൽ രാവിലെ ഇവിഎം തകരാർ കാരണം 15 മിനിറ്റോളം വോട്ടിങ് വൈകി. മണിയാതൃക്കൽ എംഡി യുപിഎസിലെ ബൂത്തിൽ അര മണിക്കൂറോളം വോട്ടിങ് മുടങ്ങി.
ചുനക്കര പഞ്ചായത്ത് 14ാം വാർഡിൽ എംഎസ്സിഎൽപിഎസിലെ ഒന്നാം നമ്പർ ബൂത്തിൽ രാവിലെ ഒരു മണിക്കൂർ മുടങ്ങി.
നൂറനാട് പഞ്ചായത്തിലെ ഇടപ്പോൺ ചെറുമുഖ ഗവ. എൽപിഎസിലെ ഒന്നാം നമ്പർ ബൂത്തിൽ അര മണിക്കൂർ വോട്ടിങ് മുടങ്ങി.
മാവേലിക്കര നഗരസഭ 17–ാം വാർഡിന്റെ പോനകം ആലുംമൂട്ടിൽ എൽപിഎസിലെ പോളിങ് ബൂത്തിൽ വൈകുന്നേരം 15 മിനിറ്റ് വോട്ടെടുപ്പ് തടസ്സപ്പെട്ടു. ഇന്നലെ വൈകിട്ടു 5.25ന് ആണു സംഭവം.
ഒരു സ്ഥാനാർഥിയുടെ പേരിനു നേരെയുള്ള ബട്ടൺ അമർന്നു പോയതിനെ തുടർന്നാണു വോട്ടിങ് തടസ്സപ്പെട്ടത്. ഉദ്യോഗസ്ഥരെത്തി തകരാർ പരിഹരിച്ചു 5.40നു വോട്ടിങ് പുനരാരംഭിച്ചു.
സ്ഥാനാർഥികളുടെ പേര് ബാലറ്റിൽ മാറി; പരിഹരിച്ചു
പുളിങ്കുന്ന് പഞ്ചായത്തിലെ 2 വാർഡുകളിലെ സ്ഥാനാർഥികളുടെ പേര് ബാലറ്റിൽ മാറിപ്പോയെങ്കിലും വോട്ടെടുപ്പു തുടങ്ങുന്നതിനു മുൻപു പരിഹരിച്ചു.
9, 11 വാർഡുകളിലെ പേരുകളാണു മാറിപ്പോയത്. സ്ഥാനാർഥികളുടെ പോളിങ് ഏജന്റുമാരെ വിളിച്ചു വരുത്തി പ്രശ്നം ചൂണ്ടിക്കാട്ടി പുതിയ യൂണിറ്റ് വച്ചു വോട്ടെടുപ്പു നടത്തി. മാവേലിക്കര നഗരസഭ 17–ാം വാർഡിന്റെ പോനകം ആലുംമൂട്ടിൽ എൽപിഎസിലെ പോളിങ് ബൂത്തിൽ വൈകുന്നേരം 15 മിനിറ്റ് വോട്ടെടുപ്പ് തടസ്സപ്പെട്ടു.
ഇന്നലെ വൈകിട്ടു 5.25ന് ആണു സംഭവം.
ഒരു സ്ഥാനാർഥിയുടെ പേരിനു നേരെയുള്ള ബട്ടൺ അമർന്നു പോയതിനെ തുടർന്നാണു വോട്ടിങ് തടസ്സപ്പെട്ടത്. ഉദ്യോഗസ്ഥരെത്തി തകരാർ പരിഹരിച്ചു 5.40നു വോട്ടിങ് പുനരാരംഭിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

