ആലപ്പുഴ ∙ ആലപ്പുഴ കെഎസ്ആർടിസി ബസ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിൽ സിന്തെറ്റിക് ഡ്രഗ്ഗും ഹാഷിഷ് ഓയിലും കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. ആലപ്പുഴ മണ്ണഞ്ചേരി നിവാസി ആയ റിനാസ്, തൃശൂര്‍ ജില്ലക്കാരനായ അനന്തു, എറണാകുളം ജില്ലയിലുള്ള അപ്പു എന്നിവരാണ് പിടിയിലായത്.
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മയക്ക് മരുന്ന് കേരളത്തില്‍ എത്തിക്കുന്ന പ്രധാന കണ്ണികളാണ് പിടിയിലായത്. ഇവര്‍ നമ്പര്‍ ട്രാക്ക് ചെയ്യാതിരിക്കാനായി ന്യുതന മാര്‍ഗങ്ങളാണ് ഉപയോഗിച്ചിരുന്നത്.
വില്പനക്കാര് നാട്ടിലുള്ള എജന്റ് മുഖാന്തിരം ആവശ്യക്കാരെ കണ്ടെത്തി ബന്ധപ്പെട്ട് “ഡ്രോപ്പ്” സിസ്റ്റം ഉപയോഗിച്ചാണ് മയക്ക് മരുന്ന് വിതരണം നടത്തിയിരുന്നത്.
ആലപ്പുഴ ജില്ലയില്‍ ആദ്യമായാണ് ഇത്രയും വലിയ അളവിലുള്ള മയക്കു മരുന്ന് പിടിക്കുന്നത്. ഇവര്‍ മൂന്നു പേരില്‍ നിന്നായി 2.2 കിലോ ഗ്രാം കഞ്ചാവ്, 1.100 കിലോഗ്രാം ഹാഷിഷ് ഓയിൽ, 4 ഗ്രാം മെത്താംഫിറ്റമിനും 334 എംഡിഎംഎ പില്ലുകളും കണ്ടെത്തി.
63500 രൂപയും 5 മൊബൈല്‍ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രശാന്ത്.ആറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ ഷിബു പി ബെഞ്ചമിൻ, സി.വി വേണു, ഈ.കെ.അനിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വർഗീസ് പയസ്, ഗോപീകൃഷ്ണൻ, അരുൺ എ.പി, വിപിൻ വി.ബി വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷൈനി സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വർഗീസ്.എ.ജെ എന്നിവരും പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

