ചേർത്തല കളവംകോടം ശക്തീശ്വരം ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ ചെല്ലാനം സ്വദേശിയായ നിധിൻജിത്ത് യുകെ സ്വദേശിനിയായ ലിയാൻ മരിയയെ വിവാഹം ചെയ്തു. ശ്രീനാരായണ ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ ഈ ക്ഷേത്രസന്നിധിയിൽ വെച്ച് നടന്ന വിവാഹം ഇരുവർക്കും ഏറെ സവിശേഷമായ ഒന്നായിരുന്നു.
മത്സ്യത്തൊഴിലാളി കുടുംബാംഗമായ നിധിൻജിത്ത് ഉന്നത പഠനത്തിനായി യുകെയിലെ സൗത്ത് ഷീൽഡ്സിലുള്ള കോളജിൽ എത്തിയപ്പോഴാണ് ലിയാൻ മരിയയെ പരിചയപ്പെടുന്നത്. പിന്നീട് മർച്ചന്റ് നേവിയിൽ ജോലിയിൽ പ്രവേശിച്ച നിധിൻജിത്ത് വിവിധ രാജ്യങ്ങളിൽ സേവനമനുഷ്ഠിച്ചെങ്കിലും, ഇവർ തമ്മിലുള്ള സൗഹൃദം പ്രണയമായി വളരുകയായിരുന്നു.
നാല് വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹ തീരുമാനത്തിലെത്തിയത്.
കഴിഞ്ഞ വർഷം ഇരുവരും കേരളം സന്ദർശിച്ചിരുന്നു. ഈ സന്ദർശനത്തിന് ശേഷം അടുത്ത വരവിൽ വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു.
വിവാഹത്തിനായി മേയ് 30-ന് ലിയാൻ മരിയ ചെല്ലാനത്ത് എത്തി. തുടർന്ന് ജൂൺ 6-ന് നിധിൻജിത്തും നാട്ടിലെത്തി.
കേരളീയ തനിമ ഒട്ടും ചോർന്നുപോകാതെ വിവാഹം നടത്തണമെന്നത് ഇരുവർക്കും നിർബന്ധമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജൂൺ 10-ന് രാവിലെ 10.30-ഓടെയാണ് ഇരുവരും വിവാഹിതരായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

