ആലപ്പുഴ∙ ബിജെപിയുമായും മറ്റു ചില വര്‍ഗീയ സംഘടനകളുമായും സന്ധി ചെയ്ത് എങ്ങനെയും തുടര്‍ഭരണം നേടാനായിരുന്നു മുഖ്യമന്ത്രിയുടെ ശ്രമമെന്നും പക്ഷേ അത് കേരളത്തില്‍ വിലപ്പോകില്ലെന്നും ഓര്‍മിപ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍.
പോളിങ് ബൂത്തിലേക്കു പോകുന്ന ഓരോ മലയാളിയും പത്തു കാര്യങ്ങൾ ഓർക്കണമെന്നു പറഞ്ഞ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് കെസിയുടെ പരാമർശം. ഈ തിരഞ്ഞെടുപ്പ് പിണറായി ഭരണത്തിന്റെ കലാശക്കൊട്ടും യുഡിഎഫ് സര്‍ക്കാരിന്റെ കേളികൊട്ടുമാണെന്നും കുറിപ്പിൽ പറയുന്നു.
പിണറായി ഭരണത്തിന്റെ ‘ആ 10’ കാലം കഴിഞ്ഞെന്നും ഇനിയൊരു ആപത്തിന് കേരള ജനത നിന്നു കൊടുക്കില്ലെന്നും പറയുന്ന കുറിപ്പിൽ,
അതിനുള്ള കാരണങ്ങൾ കെ.സി.വേണുഗോപാൽ പറയുന്നു.
പിന്‍വാതില്‍ നിയമനങ്ങള്‍ സ്ഥിരമാക്കും, യുവതീപ്രവേശനം നടപ്പാക്കും, സര്‍ക്കാര്‍ ആശുപത്രികളെ കൊലക്കളമാക്കും, സാമ്പത്തികരംഗം കൂപ്പുകുത്തും, ആര്‍ഭാടങ്ങളുടെ ആറാട്ട് തുടരും, കടുത്ത വിലക്കയറ്റം, മുഖ്യമന്ത്രിക്കെതിരേ കേസുകള്‍ ചവുട്ടിയൊതുക്കും, സഹകരണ കൊള്ളയക്ക് അറുതിയില്ല, സ്വന്തം പാര്ട്ടിക്കാര് പീഡനക്കേസില്‍ ഉള്‍പ്പെടുന്നതുവരെ സ്ത്രീ സുരക്ഷ (ലവ് യു ടു ദ മൂണ്‍). പാര്‍ട്ടിക്കാരാണെങ്കില്‍ ചായക്കപ്പ് എറിഞ്ഞുടയ്ക്കും.
പിന്നെ പീഡകര്‍ക്ക് കവചം, സുരക്ഷ, സംരക്ഷണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

