
അമ്പലപ്പുഴ∙ ദേശീയപാതയുടെ നവീകരണം പൂർത്തിയായ പുറക്കാട് പഞ്ചായത്തിലെ പായൽക്കുളങ്ങര, കരൂർ ഭാഗത്ത് ജല അതോറിറ്റി പൈപ്പ് ചോർന്ന് പാത കുഴിയായി. കുഴിയിൽ വെള്ളംകെട്ടിനിൽക്കുന്നതിനാൽ അപകടവും നടക്കുന്നുണ്ട്.
പ്രദേശത്തെ വൈദ്യുതി വിളക്കുകളും പ്രകാശിക്കുന്നില്ല. സ്ഥലത്ത് പൊലീസ് അപായ സൂചന അടയാളം സ്ഥാപിച്ചു.
പഞ്ചായത്തിലെ 18 വാർഡുകളിലും രൂക്ഷമായ ശുദ്ധജല ക്ഷാമമാണ്. ഇതിനിടെയാണ് ചോർച്ച.
ശുദ്ധജല ക്ഷാമത്തിന് എതിരെ പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനനും സ്ഥിരസമിതി ചെയർമാൻ വി.എസ്.ജിനു രാജും അടക്കം ജനപ്രതിനിധികൾ ജല അതോറിറ്റി ഓഫിസിലും ദേശീയപാത കരാർ ഏജൻസി ഓഫിസിലും ഉപവാസം വരെ നടത്തിയിട്ടും ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]