ആലപ്പുഴ∙ നാടിന്റെ മുദ്ര പതിഞ്ഞ വാക്കുകൾ തേടി മനോരമ ഹോർത്തൂസ് ‘പദയാത്ര’ ഇന്നു ജില്ലയിൽ. കേരളത്തിലെ ഏറ്റവും വലിയ കലാസാഹിത്യോത്സവമായ ഹോർത്തൂസ് രണ്ടാം പതിപ്പിന്റെ ഭാഗമായാണു ഓരോ ജില്ലയിലെയും നാട്ടുശൈലികളും തനതുവാക്കുകളും വീണ്ടെടുക്കാനായി പദയാത്ര–പദങ്ങളുടെ യാത്ര–സംഘടിപ്പിക്കുന്നത്. ഇന്നു രാവിലെ 9.45നു ചേർത്തല സെന്റ് മൈക്കിൾസ് കോളജിൽ പദയാത്രയുടെ ജില്ലയിലെ പര്യടനം ആരംഭിക്കും.
12ന് ആലപ്പുഴ സെന്റ് ജോസഫ്സ് വിമൻസ് കോളജിലും ഉച്ചയ്ക്ക് 3 മണിയോടെ മാവേലിക്കര ബിഷപ് മൂർ കോളജിലും നാട്ടുഭാഷയുടെ ചന്തം തിരഞ്ഞു പദയാത്രയെത്തും.പദയാത്രാ വാഹനത്തിൽ ഒരുക്കിയിരിക്കുന്ന പുസ്തകത്തിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും നാട്ടുഭാഷാ പദങ്ങളും പ്രയോഗങ്ങളും അവയുടെ അർഥവും എഴുതാം. ഇങ്ങനെ ശേഖരിക്കുന്ന വാക്കുപെരുമ കോർത്തിണക്കി കൊച്ചി സുഭാഷ് പാർക്കിലെ ഹോർത്തൂസ് വേദിയിൽ എത്തിക്കും. 27 മുതൽ 30 വരെ കൊച്ചിയിൽ നടക്കുന്ന ഹോർത്തൂസ് കലാസാഹിത്യോത്സവത്തിൽ റജിസ്റ്റർ ചെയ്യാനുള്ള അവസരവും യാത്രയിലുണ്ടാകും.
വിദ്യാർഥികൾക്കു റജിസ്ട്രേഷൻ സൗജന്യമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

