ആലപ്പുഴ ജില്ലയിൽ ഇന്ന് (06-06-2025); അറിയാൻ, ഓർക്കാൻ
അബ്കാരി തൊഴിലാളികൾ വിവരങ്ങൾ നൽകണം: ആലപ്പുഴ ∙ അബ്കാരി തൊഴിലാളി ക്ഷേമനിധി അംഗങ്ങൾ വിവരങ്ങൾ തൊഴിൽ വകുപ്പിന്റെ എഐഐഎസ് സോഫ്റ്റ്വെയറിൽ അപ്ഡേറ്റ് ചെയ്യണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ തൊഴിലാളികൾ ജൂലൈ 18നു മുൻപ് ആധാർ കാർഡ്, ഫോട്ടോ, ഫോൺ നമ്പർ, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക്, ജനനത്തീയതി രേഖ എന്നിവയുമായി തിരുവനന്തപുരം ആര്യശാലയിലുളള വെൽഫെയർ ഫണ്ട് ഇൻസ്പെക്ടറുടെ ഓഫിസിൽ എത്തണം.
ലൈബ്രറി സയൻസിൽ പ്രവേശനം
ചങ്ങനാശേരി∙ എസ്ബി കോളജിൽ ലൈബ്രറി സയൻസിൽ (പിജി) പ്രവേശനം ആരംഭിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത.
കൂടുതൽ വിവരങ്ങൾക്ക്: 8893640276, www.sbcollege.ac.in
പിഎസ്സി പരീക്ഷാ പരിശീലനം
ആലപ്പുഴ ∙ സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ ജൂലൈയിൽ തുടങ്ങുന്ന സൗജന്യ പിഎസ്സി പരീക്ഷാ പരിശീലന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 8157869282, 0477 2252869.
ഐടിഐ പ്രവേശനം
ആലപ്പുഴ ∙ പുറക്കാട് ഗവ. ഐടിഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
അവസാന തീയതി 20. വിവരങ്ങൾക്ക് വെബ്സൈറ്റ്: https://det.kerala.gov.in ഫോൺ: 0477 2298118, 9495872011.
യുവജന ഗ്രൂപ്പുകൾക്ക് വാദ്യോപകരണങ്ങൾ
ആലപ്പുഴ ∙ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ പട്ടികജാതി യുവജന ഗ്രൂപ്പുകൾക്ക് വാദ്യോപകരണങ്ങൾ നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകാരമുള്ള പട്ടികജാതി യുവജന ഗ്രൂപ്പുകൾക്ക് അപേക്ഷിക്കാം.
ഫോൺ: 0477 2252548. പച്ചമലയാളം കോഴ്സ്
ആലപ്പുഴ ∙ സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന പച്ചമലയാളം കോഴ്സിലേക്കു 16 വരെ റജിസ്റ്റർ ചെയ്യാം.
ഫോൺ: 04772252095, വാട്സാപ്: 9947528616. വെബ്സൈറ്റ്: http://www.literacymissionkerala.org
തുല്യതാ കോഴ്സുകൾ
ആലപ്പുഴ ∙ ഏഴാം ക്ലാസ് ജയിച്ച, 17 വയസ്സ് പൂർത്തിയായവർക്കും 2019 വരെ പത്താം ക്ലാസ് പരീക്ഷ എഴുതി തോറ്റവർക്കും പത്താംതരം തുല്യതാ കോഴ്സിന് ചേരാം.
ഫോൺ: 0477 225 2095. അവസാന തീയതി 16.
അധ്യാപകർ
കരുവാറ്റ ∙ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കണക്ക് (സീനിയർ) താൽക്കാലിക അധ്യാപക നിയമനത്തിനുള്ള അഭിമുഖം 23ന് 11ന് സ്കൂളിൽ നടക്കും.
നങ്ങ്യാർകുളങ്ങര∙ ഗവ.യുപി സ്കൂളിൽ എൽപിഎസ്ടി, യുപിഎസ്ടി തസ്തികയിൽ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിമുഖം 9 ന് രാവിലെ 11 ന് നടക്കും.
പയസ് ടെൻത് ഐടിഐയിൽ തൊഴിൽ മേള
എടത്വ ∙ എടത്വ പയസ് ടെൻത് ഐടിഐയിൽ 10ന് രാവിലെ 10 മുതൽ 2 വരെ പ്രമുഖ കമ്പനികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള തൊഴിൽ മേള നടക്കും. എസ്എസ്എൽസി, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങിയ യോഗ്യതയുള്ള 18 മുതൽ 35 വയസ്സ് വരെ പ്രായമുള്ളവർക്ക് മേളയിൽ പങ്കെടുക്കാം.
ഫോൺ വഴിയും, നേരിട്ടും. 10ന് രാവിലെ 10 വരെ റജിസ്റ്റർ ചെയ്യാമെന്ന് മാനേജർ ഫാ.
റജി കുന്നേത്ത്, പ്രിൻസിപ്പൽ എലിസബത്ത് തോമസ് എന്നിവർ അറിയിച്ചു. ഫോൺ.
9446812229, 9495872703. താൽക്കാലിക അധ്യാപകർ
ചേർത്തല∙ പട്ടണക്കാട് എസ്സിയു ജിവിഎച്ച്എസ്എസിൽ ഇക്കണോമിക്സ് (സീനിയർ), സുവോളജി, കെമിസ്ട്രി(ജൂനിയർ) വിഷയങ്ങളിൽ അധ്യാപക ഒഴിവ്.
അഭിമുഖം 10ന് രണ്ടിന് സ്കൂൾ ഓഫിസിൽ.
തണ്ണീർമുക്കം∙തണ്ണീർമുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സോഷ്യോളജി സീനിയർ അധ്യാപക ഒഴിവ് അഭിമുഖം 10ന് രാവിലെ 10ന് .
വയലാർ∙ വയലാർ രാമവർമ മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി കണക്ക്, ഇംഗ്ലിഷ്, നാച്വറൽ സയൻസ്, ഫിസിക്കൽ എജ്യുക്കേഷൻ വിഷയങ്ങളിൽ അധ്യാപക ഒഴിവ്. അഭിമുഖം 10ന് രാവിലെ 10ന്.
ആലപ്പുഴ∙ ചെട്ടികാട് എസ്സിഎംസി ജിയുപി സ്കൂളിൽ ജൂനിയർ സംസ്കൃതം താൽക്കാലിക അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖം 9ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ നടക്കും. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
അരൂർ∙ കെൽട്രാക് പോളിടെക്നിക്കിൽ ടൂൾ ആൻഡ് ഡൈ വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്.
ഫസ്റ്റ് ക്ലാസ് ബിടെക് മെക്കാനിക്കൽ, പ്രൊഡക്ഷൻ എൻജിനീയറിങ് ആണ് യോഗ്യത. പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
ഉദ്യോഗാർഥികൾ 9ന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഫിസിൽ ഹാജരാകണം. 9447481405.
പൂച്ചാക്കൽ ∙ തേവർവട്ടം ഗവ. എച്ച്എസ്എസിൽ കൊമേഴ്സ്, എച്ച്എസിൽ ഇംഗ്ലിഷ്, നാച്വറൽ സയൻസ്, ഒരു എൽപിഎസ്ടി എന്നീ താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 9ന് രാവിലെ 11ന് സ്കൂളിൽ നടത്തും.
പൂച്ചാക്കൽ ∙ ശ്രീകണ്ഠേശ്വരം എസ്എൻ വിഎച്ച്എസ്എസിൽ നോൺ വൊക്കേഷനൽ ടീച്ചർ ഇൻ ഇംഗ്ലിഷ്, കൊമേഴ്സ്, കൊമേഴ്സ് (ജൂനിയർ), ഫിസിക്സ്, ബയോളജി (ജൂനിയർ), വൊക്കേഷനൽ ടീച്ചർ ഇൻ എംആർഡിഎ, വൊക്കേഷനൽ ടീച്ചർ ഇൻ ഒഎസ് എന്നീ താൽക്കാലിക ഒഴിവുകളിൽ നിയമനത്തിനുള്ള അഭിമുഖം 9ന് രാവിലെ 11ന് സ്കൂളിൽ നടത്തും.
വൈദ്യുതി മുടക്കം
പുന്നപ്ര ∙ ചക്കിട്ടപ്പറമ്പ്, നാലുപുരക്കൽ, സിന്ധൂര ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8.30 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ ∙ കുരുട്ടു, അയ്യൻകോയിക്കൽ, അയ്യൻകോയിക്കൽ വെസ്റ്റ്, കാക്കാഴം സൗത്ത്, കാക്കാഴം ഈസ്റ്റ്, വളപ്പിൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

