കുട്ടനാട് ∙ മങ്കൊമ്പ് സബ് ട്രഷറിയിൽ നിന്നു പണം എടുക്കാൻ എത്തുന്ന പെൻഷൻകാർ പണം ലഭിക്കാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ട ഗതികേടിൽ.
മഴയത്ത് വെള്ളം കയറുന്നതാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്.സ്ഥിരമായി കെട്ടിടത്തിൽ മഴവെള്ളം കയറുന്നതിനാൽ സ്ട്രോങ് റൂമിൽ പണം സൂക്ഷിക്കാൻ സാധിക്കുകയില്ല.
അതിനാൽ പെൻഷൻകാർക്കു വിതരണം ചെയ്യാനുള്ള പണം മങ്കൊമ്പ് തെക്കേക്കരയിലുള്ള ഏജൻസി ബാങ്കായ എസ്ബിഐയുടെ ശാഖയിൽ നിന്നെടുത്താണു നൽകുന്നത്. എന്നാൽ മങ്കൊമ്പ് തെക്കേക്കരയിലെ എസ്ബിഐ ശാഖയിൽ നിന്ന് പരമാവധി 5 ലക്ഷം രൂപയാണ് ആദ്യം ലഭിക്കുന്നത്.
കൂടുതൽ പണം ആവശ്യമാണെങ്കിൽ ആലപ്പുഴയിലെ പ്രധാന ശാഖയിൽ നിന്ന് എത്തിച്ചാണു നൽകുന്നത്.
മാസത്തിന്റെ ആദ്യ ദിവസങ്ങളിലും അവധി കഴിഞ്ഞുള്ള പ്രവൃത്തി ദിവസങ്ങളിലും ഒട്ടേറെപ്പേരാണു പെൻഷൻ വാങ്ങാനായി മങ്കൊമ്പ് സബ് ട്രഷറിയിൽ എത്തുന്നത്. തിരക്കുള്ള സമയങ്ങളിൽ ദിവസം 70 ലക്ഷം രൂപ വരെ വിതരണം ചെയ്യുന്നുണ്ട്.
ഇന്നലെ രാവിലെ പണം വാങ്ങാനായി ട്രഷറിയിൽ എത്തിയവർക്ക് ഏറെ നേരം കാത്തിരിക്കേണ്ടി വന്നു. രാവിലെ 11.30ന് 5 ലക്ഷം രൂപ എത്തിച്ചു.
ഇത് ഏതാനും പേർക്കു വിതരണം ചെയ്തതോടെ തീർന്നു. ബാക്കിയുള്ളവർക്ക് ഒരു മണിവരെ പണത്തിനായി കാത്തിരിക്കേണ്ടി വന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

