ചേർത്തല താലൂക്ക് ഓഫീസിൽ കെട്ടിടത്തിന്റെ ഭാഗം തകർന്നു വീണുണ്ടായ അപകടം ആശങ്കയുണ്ടാക്കി. ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്.
താലൂക്ക് ഓഫീസിലെ എൽആർ സെക്ഷന് കീഴിലുള്ള ഹൗസിങ് വിഭാഗത്തിലെ കോൺക്രീറ്റ് പാളിയാണ് അപ്രതീക്ഷിതമായി അടർന്നുവീണത്. സംഭവം നടക്കുന്ന സമയത്ത് ഓഫീസിൽ ജീവനക്കാർ ജോലിയിലുണ്ടായിരുന്നു.
ഭാഗ്യവശാൽ, കോൺക്രീറ്റ് പാളികൾ ആരുടെയും ദേഹത്ത് പതിക്കാതിരുന്നതിനാൽ വലിയൊരു അപകടം ഒഴിവാകുകയായിരുന്നു. ജീവനക്കാർ അത്ഭുതകരമായാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
പഴക്കം ചെന്ന കെട്ടിടത്തിന്റെ ശോച്യാവസ്ഥയെക്കുറിച്ച് നേരത്തെയും പരാതികൾ ഉയർന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

