മാനന്തവാടി ∙ തിരുനെല്ലി പൊലീസ് സ്റ്റേഷൻ പരിധിയിലെ കാട്ടിക്കുളത്ത് രേഖകളില്ലാതെ കാറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.44 കോടി രൂപ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാറിൽ യാത്ര ചെയ്ത മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വടകര അടക്കത്തെരുവ് അമീന കോട്ടേജിൽ പ്രഭുരാജ് (20), കണ്ണൂർ പാനൂർ ഭീമ നിവാസിൽ സ്വപ്നിൽ (23), മഹാരാഷ്ട്ര ഭൽവാണി സ്വദേശി രാഹുൽ (26) എന്നിവരാണ് പിടിയിലായത്. കർണാടക റജിസ്ട്രേഷനിലുളള കാറിൽ സഞ്ചരിക്കവേയാണ് ഇവർ പിടിയിലായത്.
ഡ്രൈവറുടെ സീറ്റിന്റെ അടിഭാഗത്ത് പ്രത്യേകം രൂപകൽപന ചെയ്ത രഹസ്യ അറയിലാണ് നോട്ടുകെട്ടുകൾ കൊണ്ടുപോയത്. പിടിച്ചെടുത്ത തുകയ്ക്ക് ആവശ്യമായ രേഖകൾ ഹാജരാക്കാൻ മൂവർക്കും കഴിയാതിരുന്നതിനെ തുടർന്ന് പൊലീസ് തുടർ നിയമനടപടികൾ സ്വീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

