തിരുവനന്തപുരം: കാലാവധി അവസാനിക്കാനിരിക്കുന്ന സബ് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 43 ഉദ്യോഗാർഥികൾക്ക് നിയമനം ഉറപ്പാക്കാൻ ആഭ്യന്തര വകുപ്പിന് നിർദേശം.
2025 ജൂൺ 9-നാണ് പിഎസ്സി സബ് ഇൻസ്പെക്ടർ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഈ ലിസ്റ്റിന്റെ കാലാവധി 2026 ജൂൺ 9-ന് അവസാനിക്കുകയാണ്.
ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതോടെ നിയമനം ലഭിക്കാനുള്ള അവസരം നഷ്ടപ്പെടുമെന്ന ആശങ്കയിലായിരുന്നു ഉദ്യോഗാർഥികൾ. സർക്കാർ പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നൽകിയിരുന്നെങ്കിലും, ഈ പ്രത്യേക ലിസ്റ്റിന് ആ ഉത്തരവിന്റെ ആനുകൂല്യം ലഭിച്ചിരുന്നില്ല.
ഈ സാഹചര്യത്തിലാണ് ഉദ്യോഗാർഥികൾ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ നേരിൽ കണ്ട് പരാതി സമർപ്പിച്ചത്. ഉദ്യോഗാർഥികൾക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയ രമേശ് ചെന്നിത്തല, വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ ആഭ്യന്തര വകുപ്പിന് കർശന നിർദേശം നൽകുകയായിരുന്നു.
മന്ത്രിയുടെ ഇടപെടലിനെത്തുടർന്ന് ഉദ്യോഗാർഥികൾക്ക് അനുകൂലമായ ഉത്തരവ് പുറപ്പെടുവിക്കാൻ നടപടികൾ സ്വീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

