
കാസർകോട് ∙ സർക്കാർ നിയന്ത്രണത്തിലുള്ള കേരളത്തിലെ ആദ്യ സ്വാശ്രയ എൻജിനീയറിങ് കോളജ് ആയ കാസർകോട് ലാൽ ബഹാദൂർ ശാസ്ത്രി (എൽബിഎസ്) എൻജിനീയറിങ് കോളജിലെ ആദ്യ ബാച്ച് വിദ്യാർഥികൾ 28 വർഷത്തിനുശേഷം ഒത്തുചേർന്നു. ‘ബാക്ക് ടൂ ബിഗിനിങ്’ എന്നർഥമുള്ള ‘റേവെനിർ’ എന്ന ഫ്രഞ്ച് വാക്കിൽ രൂപീകരിച്ച കൂട്ടായ്മയിൽ കൺവീനർമാരായ സന്തോഷും ജോസാമും സ്വാഗതവും നന്ദിയും പറഞ്ഞു.
വിടപറഞ്ഞ സഹപാഠികളെ ചടങ്ങിൽ അനുസ്മരിച്ചു. അധ്യാപകരെ ആദരിച്ചു.
ചടങ്ങിൽ മുൻ വിദ്യാർഥികൾ ചേർന്ന് സമാഹരിച്ച സംഭാവന പ്രിൻസിപ്പൽ ഡോ. അബ്ദുൽ ഷെക്കൂറിന് കൈമാറി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]