ആലുവയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് കഠിനശിക്ഷ. തിരുവനന്തപുരം ചെങ്കൽ സ്വദേശിയായ ക്രിസ്റ്റിൽ രാജിനെയാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ഇരട്ട
ജീവപര്യന്തത്തിന് ശിക്ഷിച്ചത്. പോക്സോ നിയമപ്രകാരമുള്ള വിവിധ വകുപ്പുകൾക്ക് പുറമെ, ഇയാൾക്കെതിരെ കാപ്പ നിയമവും ചുമത്തിയിട്ടുണ്ട്.
2023 സെപ്റ്റംബർ ഏഴിന് അർധരാത്രിയോടെയാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്. ആലുവ ചാത്തൻപുറത്ത് വീട്ടുകാർക്കൊപ്പം ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോവുകയായിരുന്നു.
കുട്ടിയെ കാണാനില്ലെന്ന് ബോധ്യപ്പെട്ടതോടെ നാട്ടുകാരും പോലീസും വ്യാപകമായി തിരച്ചിൽ ആരംഭിച്ചു. ജനങ്ങളുടെയും പോലീസിന്റെയും ജാഗ്രത ശക്തമായതോടെ, പിടിയിലാകുമെന്ന് ഉറപ്പായ ഘട്ടത്തിൽ പ്രതി കുട്ടിയെ പാടത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ആലുവ മാർത്താണ്ഡവർമ പാലത്തിന് അടിയിൽ പെരിയാറിനോട് ചേർന്നുള്ള കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന നിലയിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. മോഷണശ്രമത്തിനിടെയാണ് പ്രതി കുട്ടിയുടെ വീട്ടിൽ എത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ഇയാളുടെ കൈവശമുണ്ടായിരുന്ന സഞ്ചിയിൽ നിന്ന് മോഷ്ടിച്ച മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു. 2009 മുതൽ നിരവധി മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

