മൊഗ്രാൽ∙ പുഴയോരങ്ങളിൽ മാലിന്യം തള്ളുന്നതായി പരാതി. കുമ്പള പഞ്ചായത്തിലെ വിവിധ പുഴയോരങ്ങളിലും ജലാശയങ്ങളിലുമാണ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നത്. വ്യാപാര– വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതിനെതിരെ പരിശോധന ശക്തമാക്കി പിഴ ചുമത്തുമ്പോൾ ജലാശയങ്ങളിൽ മാലിന്യം തള്ളുന്നതിനെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നാണു പരാതി.
ജലാശയങ്ങളിലേക്ക് മാലിന്യം വലിച്ചെറിയുന്നത് പുഴയോര- കടലോരവാസികൾക്ക് ഏറെ ആശങ്ക ഉണ്ടാക്കുന്നുണ്ട്.വീടുകളിൽ നിന്ന് ഇ- മാലിന്യ ശേഖരണം തുടങ്ങിയിട്ടും പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും ഹരിതകർമ സേനാ അംഗങ്ങൾക്ക് നൽകാതെ വലിച്ചെറിയൽ സംസ്കാരം ശീലമാക്കിയവരാണ് പുഴയോര ജലാശയത്തിലേക്കും കടൽ തീരത്തേക്കും മാലിന്യം വലിച്ചെറിയുന്നതെന്നു പറയുന്നു.
ജില്ലയിൽ പലഭാഗത്തും ഇത്തരത്തിൽ മാലിന്യം തള്ളുന്നത് പതിവാണ്.
പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച് മാലിന്യം റോഡരികയും തള്ളുന്നവരുണ്ട്. ഗ്രാമപ്രദേശങ്ങളിലാണു ഇതു ഏറെയുള്ളത്.
വിദ്യാനഗർ സ്റ്റേഡിയത്തിന് സമീപം മാലിന്യം തള്ളുന്നത് അധികൃതർ അടുത്തിടെ കണ്ടെത്തിയിരുന്നു. പൊതുവിടങ്ങളിലും, ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കൂടുതൽ ശക്തമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നാണ് പുഴയോര-കടലോര പ്രദേശവാസികളുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

