സിഎംആർഎൽ (CMRL) കമ്പനിയുമായി ബന്ധപ്പെട്ട വിവാദ സാമ്പത്തിക ഇടപാടിൽ പുതിയ വെളിപ്പെടുത്തലുകളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി).
എക്സാലോജിക് ഐടി സൊലൂഷൻസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന മറ്റൊരാൾക്ക് ഈ കുറ്റകൃത്യത്തിൽ വലിയ പങ്കുണ്ടെന്ന സൂചനയാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്. ഇയാളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ശേഖരിക്കാനും തുടർനടപടികൾ സ്വീകരിക്കാനും അന്വേഷണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ ഇ.ഡി തീരുമാനിച്ചു.
ടി. വീണ കേസിലെ പ്രതിസ്ഥാനത്ത് തുടരുമെങ്കിലും, അവരുടെ അറസ്റ്റ് കൊണ്ട് മാത്രം അന്വേഷണത്തിൽ വലിയ പുരോഗതി ഉണ്ടാകില്ലെന്ന നിലപാടിലാണ് അന്വേഷണ ഏജൻസി.
അതിനാൽ, അറസ്റ്റ് ഒഴിവാക്കി പിഎംഎൽഎ പ്രത്യേക കോടതിയിൽ പ്രോസിക്യൂഷൻ കംപ്ലെയ്ന്റ് അഥവാ കുറ്റപത്രം സമർപ്പിക്കാനുള്ള സാധ്യതകളാണ് നിലവിൽ തെളിയുന്നത്. ഇതിന്റെ ഭാഗമായി പ്രതിപ്പട്ടികയിൽ മാറ്റങ്ങൾ വരുമെന്ന സൂചനയും അന്വേഷണസംഘം നൽകുന്നു.
കഴിഞ്ഞ വ്യാഴാഴ്ച നടന്ന ചോദ്യം ചെയ്യലിൽ, സിഎംആർഎൽ നൽകിയ സേവനങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക വിവരങ്ങൾ പോലും നൽകാൻ വീണയ്ക്ക് സാധിച്ചില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെയും, കുറ്റകൃത്യത്തെ പ്രതിരോധിക്കാനുള്ള തെളിവുകൾ ഹാജരാക്കാൻ കഴിയാതെയും പോയത് കേസിൽ നിർണായകമായി. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന മറുപടികളാണ് ലഭിച്ചതെന്നും ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) കണ്ടെത്തിയ രേഖകളും ഇ.ഡി റെയ്ഡിൽ പിടിച്ചെടുത്ത തെളിവുകളും നിരത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് നിലവിലെ പുതിയ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

