മുട്ടം – ചള്ളാവയൽ റോഡരികിൽ തോട്ടുങ്കരയ്ക്കു സമീപം മാസങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള കത്തിക്കരിഞ്ഞ കാർ യാത്രാദുരിതവും വൻ അപകടഭീഷണിയുമാണ് സൃഷ്ടിക്കുന്നതെന്ന് പ്രദേശവാസികളുടെ പരാതി.
വളവും റോഡിന് വീതികുറവുമുള്ള ഭാഗത്ത് റോഡിന്റെ വശം ചേർന്നു കിടക്കുന്ന ഈ വാഹനത്തിൽ മറ്റു വാഹനങ്ങൾ വന്നിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കാൽനടയാത്രക്കാർക്ക് കാർ കിടക്കുന്ന ഭാഗത്തു കൂടി നടക്കാൻ കഴിയാത്തതിനാൽ റോഡിലേക്കിറങ്ങി നടക്കേണ്ടി വരുന്നത് വലിയ അപകടങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്.
രാത്രിവേളകളിൽ ഈ പ്രദേശത്ത് ആവശ്യത്തിന് വെളിച്ചമില്ലാത്തതും സ്ഥിതി കൂടുതൽ വഷളാക്കുന്നുണ്ടെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. റോഡരികിൽ തുരുമ്പെടുത്ത് കിടക്കുന്ന ഈ വാഹനം എത്രയും വേഗം ഇവിടെനിന്ന് നീക്കം ചെയ്യണമെന്നും അധികാരികൾ അടിയന്തര സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

