മേൽപറമ്പ് ∙ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിർമിച്ച കൂറ്റൻ സംരക്ഷണഭിത്തി മഴയിൽ ക്വാർട്ടേഴ്സിന്റെ മുകൾ നിലയിലേക്കു തകർന്നു വീണു. ക്വാർട്ടേഴ്സിലെ കിടപ്പു മുറിയുടെ ഭിത്തി തകർന്നു. 6 മാസം പ്രായമുള്ള പെൺകുഞ്ഞും മാതാപിതാക്കളും അദ്ഭുതകരമായാണ് രക്ഷപെട്ടത്.
മേൽപറമ്പ് കളനാട് വില്ലേജ് ഓഫിസിനു സമീപത്തെ ഫർഷാഷ് അപ്പാർട്ട്മെന്റിന്റെ മുകൾ നിലയിൽ താമസിക്കുന്ന പെർല നവജീവന സ്പെഷൽ സ്കൂളിലെ സ്പെഷൽ എജ്യൂക്കേറ്ററായ തിരുവനന്തപുരം സ്വദേശി സാം ഡേവിഡ്സണും ഭാര്യ ബിആർസി അധ്യാപികയായ കോട്ടയം സ്വദേശിനി ആൽബി സജിയും 6 മാസം പ്രായമുള്ള കുഞ്ഞുമാണു രക്ഷപെട്ടത്. ഇന്നലെ ഉച്ചയ്ക്കാണ് അപകടമുണ്ടായത്.
ക്വാർട്ടേഴ്സിന്റെ പിന്നിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ സംരക്ഷണ ഭിത്തിയാണ് മുറിയുടെ ചുവരിലേക്കു പതിച്ചത്.
ഇതിന്റെ ആഘാതത്തിൽ മുറിയുടെ ഭിത്തി അകത്തേക്ക് പതിച്ചു. ചെങ്കല്ലുകളും മണ്ണും മുറിയിൽ നിറഞ്ഞു.
ഫർണിച്ചറുകളും ഇലക്ട്രോണിക് സാധനങ്ങളും നശിച്ചു. അപകടത്തിനു തൊട്ടുമുൻപു വരെ കുഞ്ഞും അമ്മയും കിടപ്പു മുറിയിലായിരുന്നു.
സാധനങ്ങൾ വാങ്ങാനായി കടയിൽപോയി തിരിച്ചെത്തിയ സാം ഡേവിഡ്സണു ഭക്ഷണം നൽകാനായി കുട്ടിയെ ഭർത്താവിനെ ഏൽപിച്ചു ആൽബി സജി അടുക്കളയിൽ പോയ സമയത്താണ് അപകടമുണ്ടായത്.
വലിയ ശബ്ദമായിരുന്നു. കല്ലുകൾ മുറിയിലേക്ക് പതിച്ചു. ഇരുനില ക്വാർട്ടേഴ്സിന്റെ മുകൾ നിലയിലെ വലതു വശത്തെ മുറികളിലാണ് ഇവർ താമസിച്ചിരുന്നത്.
.ഇരുനിലകളിലായി മൂന്നു വീതം കുടുംബത്തിനു താമസിക്കുന്നതിനുള്ള സൗകര്യമാണു ക്വാർട്ടേഴ്സിലുള്ളത്. റവന്യു, പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു. അപകടത്തിൽപെട്ട
കുടുംബത്തെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ഇരുനില ക്വാർട്ടേഴ്സിനെക്കാൾ ഉയരത്തിലാണു സംരക്ഷണ ഭിത്തി നിർമിച്ചതെന്നു പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

