കുറുപ്പന്തറ ∙ മാഞ്ഞൂർ കൃഷി ഭവനു കീഴിലെ പുളിന്താനത്തുകരി പാടശേഖരം ശക്തമായ മഴയിൽ മട വീണ് നശിച്ചു.
കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം. ബുധനാഴ്ച പുലർച്ചെ 2.30 ഓടെയാണ് പാടശേഖരത്ത് മട
വീണത്. വിത കഴിഞ്ഞ് 12 ദിവസമായ 95 ഏക്കർ വരുന്ന പാടശേഖരമാണ് പുളിന്താനത്തുകരി പാടശേഖരം.
പാടശേഖരം ഒരുക്കി 12 ദിവസം മുൻപ് വിത നടത്തി വെള്ളം വറ്റിച്ചിരിക്കുകയായിരുന്നു.
ശക്തമായ മഴയിൽ ബണ്ട് തകർന്ന് മുടക്കാലി– പൂവാശേരി തോട്ടിൽ നിന്നു വെള്ളം പാടത്ത് നിറയുകയായിരുന്നു. ഒരേക്കർ പാടശേഖരം ഒരുക്കാൻ കർഷകന് 15,000 രൂപയോളം ചെലവായതായി പാടശേഖര സമിതി പ്രസിഡന്റ് തോമസ് മാക്കീൽ, സെക്രട്ടറി തങ്കച്ചൻ തോമസ് വെങ്ങാലിവക്കേൽ എന്നിവർ പറഞ്ഞു.
പാടശേഖരത്തിലെ കർഷകർ ചേർന്ന് തകർന്ന മട പുനഃസ്ഥാപിച്ചു.
പാടത്തെ വെള്ളം മോട്ടറടിച്ച് വറ്റിക്കാൻ ശ്രമം തുടങ്ങി. ശക്തമായ മഴയും വൈദ്യുതി മുടക്കവും വെള്ളം വറ്റിക്കുന്നതിന് തടസ്സമാകുന്നതായി കർഷകർ പറഞ്ഞു. കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

