തൃക്കരിപ്പൂർ ∙ അശാസ്ത്രീയത നിറഞ്ഞതും അപൂർണവുമായ റോഡ് പ്രവൃത്തിയിൽ വലഞ്ഞ് യാത്രക്കാരും നാട്ടുകാരും. തൃക്കരിപ്പൂർ പഞ്ചായത്തിലെ കൊയങ്കര കിഴക്ക് ലിങ്ക് റോഡാണ് യാത്രക്കാർക്ക് ദുരിതപൂർണമായത്.
റോഡ് പ്രവൃത്തി പാതിവഴിയിൽ കിടക്കുകയാണ്. ഒരു ഭാഗത്ത് വെള്ളം ഒഴുക്കി വിടാൻ പണിത ഓവുചാലിന്റെ സ്ലാബ് റോഡിനെക്കാൾ ഉയരത്തിലാണ്. ഈ സ്ലാബിലാകട്ടെ പുറത്തേക്കു തള്ളി നിൽക്കുന്ന ആണിയുണ്ട്.
വാഹനങ്ങളുടെ ടയർ കുത്തിക്കയറാൻ പാകത്തിലാണ് ആണി. കഴിഞ്ഞദിവസവും ഒരു കാറും ബൈക്കും ആണിയിൽ കുടുങ്ങി വഴിയിലായി.
ഇടുങ്ങിയ റോഡിൽ റോഡിനെക്കാൾ ഉയരത്തിലുള്ള സ്ലാബുണ്ടാക്കുന്ന തടസ്സം യാത്രക്കാരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
കൊയങ്കര കിഴക്ക് ഭാഗത്ത് എത്തിച്ചേരാനുള്ള റോഡിന്റെ അവസ്ഥ ദയനീയമായിട്ടും ബന്ധപ്പെട്ടവർ പരിഹാരമുണ്ടാക്കുന്നില്ല. മറ്റൊരു ഭാഗത്ത് ജൽജീവൻ പദ്ധതിക്ക് പൈപ്പിടാൻ ഉണ്ടാക്കിയ കുഴി പൂർണ നിലയിൽ മൂടാത്തതിന്റെ ദുരിതവും നാട്ടുകാർക്കു തന്നെ. റോഡ് പ്രവൃത്തി പൂർത്തീകരിക്കുന്നതിനും അപാകത പരിഹരിക്കുന്നതിനും എത്രയും വേഗം നടപടി വേണമെന്ന ആവശ്യം ശക്തം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

