വയനാട് ജില്ലയിലെ കള്ളാടി മണ്ണിടിച്ചിൽ ദുരന്തബാധിത മേഖലയിൽ വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും. മണ്ണിടിച്ചിലിന്റെ കാരണം കണ്ടെത്താൻ സർക്കാർ നിയോഗിച്ച പ്രത്യേക സമിതിയാണ് പ്രദേശത്ത് എത്തുത്.
തുരങ്ക പാത നിർമ്മാണവുമായി ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചായിരുന്നോ നിർമ്മാണം നടത്തിയത് എന്ന് സംഘം പരിശോധിക്കും.
ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാത നിർമ്മാണത്തിന് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നൽകിയ അനുമതികൾ, പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിനായി തയ്യാറാക്കിയ പഠന റിപ്പോർട്ടുകൾ എന്നിവയും വിദഗ്ധ സംഘം വിലയിരുത്തും. ജിയോളജിസ്റ്റുമാരും പരിസ്ഥിതി ശാസ്ത്രജ്ഞരും വിവിധ സർക്കാർ പ്രതിനിധികളും ഉൾപ്പെടുന്നതാണ് ഈ സംഘം.
ഒരുമാസത്തിനുള്ളിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. ആനക്കാംപോയിൽ-കള്ളാടി തുരങ്കപാതാ പദ്ധതി ഇനിയും തുടരണോ എന്ന കാര്യത്തിൽ ഈ വിദഗ്ധസമിതിയുടെ അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെടുക്കുക.
നിലവിൽ തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. അതേസമയം, പ്രിയങ്കാ ഗാന്ധി എം.പി വരുന്ന വെള്ളിയാഴ്ച വയനാട്ടിലെത്തുന്നുണ്ട്.
മണ്ണിടിച്ചിലുണ്ടായ കള്ളാടി പ്രദേശം സന്ദർശിക്കുന്നതോടൊപ്പം ദുരന്തത്തിൽ പരിക്കേറ്റവരെയും അവർ നേരിട്ട് കാണും. മണ്ണിടിച്ചിൽ കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും മണ്ഡലത്തിലെ മുൻ എം.പി രാഹുൽ ഗാന്ധിയും നിലവിലെ എം.പി പ്രിയങ്ക ഗാന്ധിയും സംഭവസ്ഥലം സന്ദർശിച്ചില്ലെന്ന് കാട്ടി ബി.ജെ.പി ഇതിനകം രൂക്ഷ വിമർശനം ഉയർത്തിയിരുന്നു.
ദുരിതബാധിതരെ ആശ്വസിപ്പിക്കാൻ ഇരുവരും ഇതുവരെ സമയം കണ്ടെത്തിയില്ലെന്നും തിരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ മാത്രം എത്തുന്നവരാണ് ഇരുവരുമെന്നുമായിരുന്നു പ്രധാന ആരോപണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

