നീലേശ്വരം∙ മടിക്കൈ പഞ്ചായത്തിലെ ബങ്കളം കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് ഫുട്ബോൾ ഗ്രാമമായ ബങ്കളത്തിന്റെ തലയെടുപ്പാണ്.
ഇന്ത്യൻ ടീമിലേക്കും സംസ്ഥാന ടീമിലേക്കുമടക്കം മികവുറ്റ താരങ്ങളെ സംഭാവന ചെയ്യുന്ന ഈ ഗ്രൗണ്ടിന് പക്ഷേ പരിമിതികളിൽ വീർപ്പുമുട്ടാനാണ് യോഗം. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള ഈ സ്കൂൾ ഗ്രൗണ്ട് ആധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കണമെന്ന് ഈ മൈതാനത്ത് പന്ത് തട്ടി വളർന്ന ദേശീയ താരം മാളവിക ഉൾപ്പെടെയുള്ള താരങ്ങൾ ഒരേ സ്വരത്തിൽ പറയുന്നു.
മൈതാനത്തിന്റെ ‘എൽ’ ആകൃതിയിലുള്ള ഭാഗത്താണ് ഇപ്പോൾ പരിശീലനം നടക്കുന്നത്.
ബാക്കി വെറുതേ കിടക്കുന്ന സ്ഥലം കൂടി ഉപയോഗിച്ച് പ്രഫഷനൽ സ്റ്റാൻഡേഡ് അനുസരിച്ചുള്ള മൈതാനമാക്കണം.
പി.മാളവിക ദേശീയ വനിതാ ഫുട്ബോൾ താരം.
തദ്ദേശ സ്ഥാപനങ്ങളുടെ പുതിയ ഭരണസമിതി അധികാരമേൽക്കുന്ന സന്ദർഭത്തിൽ മൈതാനത്തിന്റെ ആധുനികവൽക്കരണം ഉടൻ സാധ്യമാകുമെന്നാണ് ഫുട്ബോളിനെ നെഞ്ചേറ്റിയ ബങ്കളത്തെ യുവത പ്രതീക്ഷിക്കുന്നത്. ബങ്കളത്തെ വിമൻസ് ഫുട്ബോൾ ക്ലിനിക്കിന്റെ പരിശീലനവും കക്കാട്ട് സ്കൂൾ ഗ്രൗണ്ടിൽ തന്നെയാണ്.
ഒരുപാട് വനിത ഫുട്ബോൾ താരങ്ങളെ സംഭാവന ചെയ്ത ഗ്രൗണ്ടാണ് ഇത്.
ശുചിമുറിയും ഡ്രസിങ് റൂമും അത്യാവശ്യമാണ്. പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കണം.
എസ്.ആര്യശ്രീ.
കേരള സീനിയർ വനിതാ ഫുട്ബോൾ ടീം ക്യാപ്റ്റൻ.
കക്കാട്ടെ ചെങ്കൽപാറയിൽ പന്ത് തട്ടിയാണ് പി.മാളവിക എന്ന 22 വയസ്സുകാരി പെൺകുട്ടി ഇന്ത്യൻ ടീമിലെത്തിയത്. മാളവികയുടെ പുറമേ ബങ്കളത്തിനെ ഫുട്ബോൾ ഭൂപടത്തിൽ അടയാളപ്പെടുത്തിയ താരങ്ങൾ ഒട്ടേറെയുണ്ട്.
കേരള സീനിയർ വനിതാ ഫുട്ബോൾ ടീം ക്യാപ്റ്റൻ എസ്.ആര്യശ്രീ, ഇന്ത്യയിലെ ആദ്യത്തെ വനിതാ ഫുട്ബോൾ അനലിസ്റ്റ് എം.അഞ്ജിത, സന്തോഷ് ട്രോഫി ക്യാംപ് അംഗമായിരുന്ന മാളവികയുടെ പരിശീലകൻ കൂടിയായ നിധീഷ് ബങ്കളം, ഐഎസ്എൽ–ഐ ലീഗ് താരം കെ.മിർഷാദ് തുടങ്ങി ഈ മൈതാനത്ത് പന്ത് തട്ടി വളർന്ന താരങ്ങളുടെ നിര ഇവിടെ അവസാനിക്കുന്നില്ല. കക്കാട്ടെ ചെങ്കൽ മൈതാനം രാകി മിനുക്കിയ ഉരുക്കു പോലുള്ള കാലുകളാണ് ഇവർക്ക് ആയുധം.
ഫുട്ബോൾ മേഖലയിൽ പുതിയ തലമുറയ്ക്ക് സാധ്യതകൾ ഏറെയുണ്ട്. മറ്റു മികച്ച ഫുട്ബോൾ മൈതാനങ്ങളെ മാതൃകയാക്കി വേണം മാറിയ കാലത്തിനനുസരിച്ച് മൈതാനം ഒരുക്കാൻ.
എം.അഞ്ജിത ഇന്ത്യയിലെ ആദ്യ വനിതാ ഫുട്ബോൾ അനലിസ്റ്റ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

