സ്വർണാഭരണ പ്രേമികളെ നിരാശപ്പെടുത്തിയും നിക്ഷേപകർക്ക് നേട്ടമായിക്കൊണ്ടും സംസ്ഥാനത്ത് സ്വർണവിലയിൽ കുതിച്ചുചാട്ടം. രാജ്യാന്തര വിപണിയിലെ ശക്തമായ മുന്നേറ്റത്തിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും വില ഉയർന്നിരിക്കുന്നത്.
ഇന്ന് കേരളത്തിൽ ഒരു ഗ്രാം സ്വർ്ണത്തിന് 210 രൂപ വർധിച്ച് 13,430 രൂപയായാണ് വ്യാപാരം നടക്കുന്നത്. പവന് 1680 രൂപ കൂടി 1,07,440 രൂപ എന്ന നിലയിലെത്തി.
രാജ്യാന്തര വിപണിയിൽ വില 100 ഡോളറിലേറെ ഉയർന്ന് 4130 ഡോളർ നിലവാരത്തിലെത്തിയതാണ് സംസ്ഥാനത്തെ വിപണിയെയും നേരിട്ട് സ്വാധീനിച്ചത്. ഇറാൻ – യുഎസ് സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ സമാധാന ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
വെടിനിർത്തൽ ഉടൻ നിലവിൽ വരുമെന്ന സൂചനകളാണ് സ്വർണ വിപണിയിൽ ഉണർവുണ്ടാക്കിയത്. വെടിനിർത്തൽ യാഥാർത്ഥ്യമായാൽ ക്രൂഡ് ഓയിൽ വില ഇടിയുമെന്നും, പണപ്പെരുപ്പ ആശങ്കകൾ അകലുമെന്നും, യുഎസ് ഡോളർ ദുർബലമാകുമെന്നും നിരീക്ഷിക്കപ്പെടുന്നു.
ഈ സാമ്പത്തിക സാഹചര്യങ്ങളാണ് വിലക്കയറ്റത്തിന് ആക്കം കൂട്ടിയത്. കൂടാതെ, കഴിഞ്ഞ ദിവസങ്ങളിലെ വിലയിടിവ് മുതലെടുത്ത് നിക്ഷേപകർ വ്യാപകമായി സ്വർണം വാങ്ങിയതും (ഡിപ്-ബയിങ് ട്രെൻഡ്) വിപണിക്ക് കരുത്തായി.
വിവിധ കാരറ്റുകളിലുള്ള സ്വർണവിലയും ഇന്ന് വൻതോതിൽ വർധിച്ചു. 18 കാരറ്റ് സ്വർണം ഗ്രാമിന് 175 രൂപ കൂടി 11,035 രൂപയിലും, പവന് നികുതിയും പണിക്കൂലിയും കൂടാതെ 88,280 രൂപയിലുമെത്തി.
ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ ഇതിന്റെ വില ഒരു ലക്ഷം രൂപയോട് അടുക്കും. അതുപോലെ, 14 കാരറ്റ് സ്വർണം ഗ്രാമിന് 130 രൂപ ഉയർന്ന് 8,595 രൂപയായും (പവൻ വില 68,760 രൂപ) മാറി.
വിപണിയിൽ പുതിയ ട്രെൻഡായി മാറിയ 9 കാരറ്റ് സ്വർണവില ഗ്രാമിന് 85 രൂപ വർധിച്ച് 5,545 രൂപയിലെത്തി. 9 കാരറ്റ് സ്വർണം ഒരു പവൻ വാങ്ങാൻ 44,360 രൂപ നൽകേണ്ടതുണ്ട്.
പണിക്കൂലിയും നികുതിയും ഉൾപ്പെടുമ്പോൾ ഇതിന്റെ വിലയും 60,000 രൂപയ്ക്കടുത്തേക്ക് എത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

