സംസ്ഥാനത്തെ പ്രമുഖ കന്നുകാലിച്ചന്തകളിലൊന്നായ വാണിയംകുളത്ത് പെരുന്നാളിനോടനുബന്ധിച്ച് വൻ കച്ചവടം രേഖപ്പെടുത്തി. വ്യാഴാഴ്ച മാത്രം ചന്തയിൽ കോടിക്കണക്കിന് രൂപയുടെ വിനിമയമാണ് നടന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
സാധാരണ ദിവസങ്ങളിൽ ശരാശരി 35 ലോഡ് കന്നുകാലികൾ എത്തുന്ന സ്ഥാനത്ത്, ഇത്തവണ അത് 63 ലോഡുകളായി വർധിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലികളുടെ വരവ് വർധിച്ചത് വിപണിയെ കൂടുതൽ സജീവമാക്കി.
മലപ്പുറം, കോഴിക്കോട്, തൃശൂർ തുടങ്ങിയ ജില്ലകളിൽ നിന്നാണ് വൻതോതിൽ കച്ചവടക്കാർ ഇവിടെയെത്തിയത്. ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കന്നുകാലികളെ പ്രധാനമായും ചന്തയിലേക്ക് എത്തിച്ചത്.
കഴിഞ്ഞ പെരുന്നാൾ കാലത്തെ അപേക്ഷിച്ച് മികച്ച കച്ചവടമാണ് ഇത്തവണ അനുഭവപ്പെട്ടതെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. വാണിയംകുളം ചന്തയിൽ തിങ്കൾ, ബുധൻ ദിവസങ്ങളിലും ഇടച്ചന്തകൾ പതിവായി നടക്കാറുണ്ട്.
ചന്തയിലെ പ്രധാന ആകർഷണമായി മാറിയത് നെല്ലിക്കുറിശ്ശി സ്വദേശി ഷഫീർ വിൽപ്പനയ്ക്കെത്തിച്ച ഭീമൻ പോത്താണ്. പത്തുലക്ഷം രൂപ വിലമതിക്കുന്ന ഈ മുറ ഇനത്തിൽപെട്ട
പോത്തിനെ മൂന്ന് ദിവസം മുൻപാണ് മഹാരാഷ്ട്രയിൽ നിന്നും എത്തിച്ചത്. 3000 കിലോയിലധികം ഭാരമുള്ള ഈ പോത്തിന് 8 ലക്ഷം രൂപ വരെ വില ലഭിച്ചെങ്കിലും ഉടമ വിൽക്കാൻ തയ്യാറായില്ല.
ഈ ഭീമൻ പോത്തിനെ കാണാൻ നിരവധി ആളുകളാണ് ചന്തയിൽ തടിച്ചു കൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

