മലപ്പുറം ചെട്ട്യാര്‍മാടിന് സമീപം ദേശീയപാതയുടെ സര്‍വീസ് റോഡില്‍ വാഹനാപകടത്തെത്തുടർന്നുണ്ടായ തർക്കത്തിനിടെ ബസ് ഡ്രൈവര്‍ക്ക് നേരെ മര്‍ദനം. കോഴിക്കോട് നിന്നും വേങ്ങരയിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന സ്വകാര്യ ബസ്, എതിര്‍ദിശയില്‍ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. അപകടത്തിന് പിന്നാലെ സ്ഥലത്തെത്തിയ ഒരു സംഘം ആളുകള്‍ ബസ് ഡ്രൈവറായ കണ്ണമംഗലം സ്വദേശി റിയാസുദ്ദീനെ മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി.
സംഭവസ്ഥലത്ത് നിന്ന് മറ്റൊരു ബസില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവറെ പിന്തുടര്‍ന്നെത്തിയും അക്രമം തുടര്‍ന്നു. തുടര്‍ന്ന് പൊലീസെത്തിയതോടെയാണ് സംഘം പിന്മാറിയത്.
മര്‍ദനത്തില്‍ തലയ്ക്കും കഴുത്തിനും പരിക്കേറ്റ റിയാസുദ്ദീന്‍ നിലവില്‍ ചികിത്സയിലാണ്. സംഭവത്തില്‍ തേഞ്ഞിപ്പലം പൊലീസ് അഞ്ചുപേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, സ്വകാര്യ ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികള്‍ ആരോപണം ഉന്നയിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

