പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കര വനം റേഞ്ചിന് കീഴിലുള്ള വനമേഖലയില്‍ അനധികൃതമായി നായാട്ട് നടത്തിയ നാലംഗ സംഘത്തെ വനം വകുപ്പ് പിടികൂടി. ഗുരുനാഥന്മണ്ണ് സ്വദേശികളായ ജോര്‍ജുകുട്ടി, ബാബു, അലക്സ്, അഭിലാഷ് എന്നിവരാണ് പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു.
സംഘം കേഴമാനെ വെടിവെച്ചുകൊന്നു മാംസം വേര്‍തിരിക്കുന്നതിനിടെയാണ് വനപാലകരുടെ പിടിയിലാകുന്നത്. പ്രതികളില്‍ നിന്നും നായാട്ടിന് ഉപയോഗിച്ച തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളും വനം വകുപ്പ് സംഘം കണ്ടെടുത്തിട്ടുണ്ട്.
റാന്നി ഡിഎഫ്ഒ-ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനപാലകര്‍ ഓപ്പറേഷന് നേതൃത്വം നല്‍കിയത്. തുടര്‍നടപടികള്‍ക്കായി വടശ്ശേരിക്കര റേഞ്ച് ഓഫീസര്‍ ജി.
എസ് രഞ്ജിത്ത്, ഗുരുനാഥന്മണ്ണ് ഡിവൈആര്‍ഒ ഇന്‍ ചാര്‍ജ് ഒ എ ശ്യാംകുമാര്‍, ബിഎഫ്ഒമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന പൂര്‍ത്തിയാക്കി. പ്രതികളെ വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് നിയമനടപടികള്‍ ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

