സംസ്ഥാനത്ത് നിപ രോഗബാധയുടെ സാഹചര്യങ്ങള്‍ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. നിപ രോഗബാധിതന്റെ സമ്പര്‍ക്ക പട്ടികയിലുള്ള ആരെയും ഇന്ന് പുതിയതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല.
രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് പരിശോധനയ്ക്ക് വിധേയരാക്കിയവരുടെയെല്ലാം സാമ്പിൾ ഫലങ്ങൾ നെഗറ്റീവാണെന്ന് ഔദ്യോഗികമായി അറിയിച്ചു. നിലവില്‍ 104 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്.
ഇതില്‍ 4 പേര് അതീവ ശ്രദ്ധ ആവശ്യമുള്ള ഹൈ റിസ്ക് വിഭാഗത്തിലും, 14 പേര് ഹൈ റിസ്ക് വിഭാഗത്തിലും, 86 പേര് ലോ റിസ്ക് വിഭാഗത്തിലുമാണ് ഉള്‍പ്പെടുന്നത്. രോഗി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ ചികിത്സ തുടരുകയാണ്.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാമനാട്ടുകര മുനിസിപ്പാലിറ്റി അഞ്ചാം ഡിവിഷനിലെ 49 വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ നേരിട്ടെത്തി പരിശോധന നടത്തി. ജില്ലാ കണ്ട്രോള് റൂമില്‍ ഇതുവരെ 91 അന്വേഷണങ്ങള്‍ പൊതുജനങ്ങളില്‍ നിന്നും ലഭിച്ചു.
ജില്ലാ മാനസിക ആരോഗ്യ പരിപാടിയുടെ ഭാഗമായി 125 പേർക്ക് കൗൺസിലിംഗും പിന്തുണയും ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വ്യാപകമാകുന്നതിൽ ജാഗ്രത തുടരുന്നു.
ഇന്ന് മാത്രം 7 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ജൂൺ മാസത്തിൽ മാത്രം സംസ്ഥാനത്ത് 140 പേർക്ക് രോഗം ബാധിക്കുകയും 6 മരണങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
കോഴിക്കോട് സ്വദേശിയായ ഒരു മധ്യവയസ്കയാണ് ഒടുവിലായി മരണമടഞ്ഞത്. ഈ വർഷം ഇതുവരെ ആകെ 216 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചിട്ടുള്ളത്.
ഇന്ന് റിപ്പോർട്ട് ചെയ്ത കേസുകൾ താഴെ പറയുന്ന ജില്ലകളിലാണ്:
– കോഴിക്കോട്: 2
– തിരുവനന്തപുരം: 2
– തൃശൂർ: 1
– മലപ്പുറം: 1
– വയനാട്: 1
ജൂൺ മാസത്തിൽ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോഴിക്കോട് (42), വയനാട് (19), തൃശൂർ (12), ആലപ്പുഴ (3) എന്നീ നാല് ജില്ലകളിൽ ഔദ്യോഗികമായി ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ മലപ്പുറം (20), തിരുവനന്തപുരം (17), കൊല്ലം (9), ഇടുക്കി (3), എറണാകുളം (2), കണ്ണൂർ (10), പാലക്കാട് (3) എന്നീ ജില്ലകളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

