ചിറ്റിലഞ്ചേരിയിൽ മകന്റെ ആക്രമണത്തിന് ഇരയായ പിതാവ് ചികിത്സയിലിരിക്കെ മരണപ്പെട്ടു. മേലാർകോട് കോട്ടേക്കുളം മാങ്ങോട് സ്വദേശി മുത്തു (75) ആണ് അന്തരിച്ചത്.
ഈ മാസം 13-ാം തീയതി രാവിലെ പതിനൊന്നുമണിയോടെയായിരുന്നു സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ സുനിലിനെ (35) ആലത്തൂർ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
സഹോദരിയെ പിതാവ് ശാസിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. തർക്കത്തിനിടെ സുനിൽ കൈക്കോട്ടുകൊണ്ട് മുത്തുവിനെ വെട്ടുകയായിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുത്തുവിനെ ആദ്യം ആലത്തൂർ താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പെയ്ന്റിങ് തൊഴിലാളിയായ സുനിൽ മനോദൗർബല്യത്തിന് ചികിത്സ തേടുന്നയാളാണെന്ന് പൊലീസ് വ്യക്തമാക്കി. ദൈവാനി ആണ് പരേതന്റെ ഭാര്യ.
സുമിത, സുനിൽ, സുചിത്ര എന്നിവർ മക്കളാണ്. സുരേഷ്, പാർഥിപൻ എന്നിവർ മരുമക്കളും, മാണി, ചെല്ല, കല്യാണി എന്നിവർ സഹോദരങ്ങളുമാണ്.
കണ്ടൻ, മണിയൻ എന്നിവരാണ് പരേതരായ സഹോദരങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

