കൊട്ടാരക്കര കിഴക്കേത്തെരുവ് ഐപ്പള്ളൂർ പടിഞ്ഞാറെവീട്ടിൽ എം. അലക്സാണ്ടറിനെ (60) കോടതി റിമാൻഡ് ചെയ്തു.
കുടുംബവഴക്കിനിടെ മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലാണ് നടപടി. ആക്രമണത്തിൽ വലതു കൈപ്പത്തി അറ്റുപോയ മരുമകൾ ജിൻസി ജോണിനെ (30) കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശസ്ത്രക്രിയയിലൂടെ കൈപ്പത്തി തുന്നിച്ചേർത്തു. ജിൻസിയുടെ ഇടതുകയ്യിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ആഴത്തിൽ മൂന്ന് മുറിവുകൾ ഉള്ളതായാണ് റിപ്പോർട്ട്.
സംഭവത്തിൽ അലക്സാണ്ടറുടെ ഭാര്യ സാറാമ്മയ്ക്കും (55) പരിക്കേറ്റു. ഇവരുടെ മുതുകിലാണ് വെട്ടേറ്റത്.
കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം നടന്നത്. പ്രതിയും കുടുംബാംഗങ്ങളും തമ്മിൽ ഏറെ നാളായി അകൽച്ചയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
ആക്രമണം നടക്കുന്ന സമയത്ത് ജിൻസിയുടെ ഭർത്താവ് ഷിന്റോ വീട്ടിലുണ്ടായിരുന്നില്ല. വെട്ടേറ്റതിനെ തുടർന്ന് വീടിന് പുറത്തേക്ക് ഓടിയ ജിൻസി സമീപത്തെ വീട്ടിൽ അഭയം തേടുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ കൊട്ടാരക്കര പൊലീസ് ജിൻസിയെയും സാറാമ്മയെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. അലക്സാണ്ടറെ സംഭവസ്ഥലത്തുനിന്നുതന്നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പ്രതിയുടെ ചില നടപടികൾ കുടുംബാംഗങ്ങൾ ചോദ്യം ചെയ്തതാണ് വഴക്കിനും തുടർന്നുള്ള ആക്രമണത്തിനും കാരണമെന്ന് പൊലീസ് സൂചിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

