ഇടുക്കി, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ, കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിനെതിരെ യുഡിഎഫ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കി. കോൺഗ്രസ് നേതാക്കൾ അവതരിപ്പിച്ച പ്രമേയത്തിന് മുസ്ലിം ലീഗും കേരള കോൺഗ്രസും പൂർണ്ണ പിന്തുണ നൽകി.
“പിണറായി സർക്കാരിനെതിരെ നിരന്തരം വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവന്ന മാത്യു കുഴൽനാടനെ മന്ത്രിയാക്കാതിരുന്നത് വലിയ അനീതിയാണെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.” അതേസമയം, മൂന്നു ദിവസത്തെ അനിശ്ചിതത്വത്തിന് വിരാമമിട്ട് സംസ്ഥാന മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച അന്തിമ പട്ടിക പുറത്തിറങ്ങി. വകുപ്പുകളിൽ മാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങളെ തള്ളിക്കൊണ്ട് മുഖ്യമന്ത്രി ഗവർണർക്ക് കൈമാറിയ പട്ടിക പ്രകാരം വകുപ്പുകൾ വീതിച്ചു നൽകി.
പുതിയ വകുപ്പുവിഭജനം താഴെ പറയുന്നവയാണ്:
വി ഇ അബ്ദുൾ ഗഫൂർ (ഫിഷറീസ്), അനിൽ കുമാർ (റവന്യൂ), സണ്ണി ജോസഫ് (വൈദ്യുതി), പി കെ ബഷീർ (പൊതുമരാമത്ത്), കെ എം ഷാജി (തദ്ദേശ ഭരണ വകുപ്പ്), ബിന്ദു കൃഷ്ണ (തൊഴിൽ), പി സി വിഷ്ണുനാഥ് (ടൂറിസം, സാംസ്കാരികം, സിനിമ), എം ലിജു (സഹകരണം, എക്സൈസ്), എൻ ഷംസുദീൻ (പൊതു വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, ഹജ്ജ്), കെ മുരളീധരൻ (ആരോഗ്യം, ദേവസ്വം), സിപി ജോൺ (ഗതാഗതം), സിദ്ദിഖ് (കൃഷി), തുളസി (പിന്നാക്ക ക്ഷേമം), അനൂപ് ജേക്കബ് (സിവിൽ സപ്ലൈസ്), ഒ ജെ ജനീഷ് (യുവജന ക്ഷേമം). സത്യപ്രതിജ്ഞ നടന്ന ദിവസം രാത്രി തന്നെ വകുപ്പ് വിഭജന ചർച്ചകൾ പൂർത്തിയായിരുന്നുവെന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി വ്യക്തമാക്കി.
ഗവർണർ സ്ഥലത്തില്ലാത്ത സാഹചര്യത്തിലാണ് പട്ടിക സമർപ്പിക്കുന്നതിൽ ചെറിയ കാലതാമസം ഉണ്ടായതെന്നും, ഇന്ന് രാവിലെ തന്നെ ലിസ്റ്റ് ഗവർണർക്ക് കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

