പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ പണം വെച്ച് നിയമവിരുദ്ധമായി കോഴിപ്പോര് സംഘടിപ്പിച്ച എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വടകരപ്പതി അനുപ്പൂരിലെ ആളൊഴിഞ്ഞ പറമ്പിൽ ചൂതാട്ടം നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കൊഴിഞ്ഞാമ്പാറ പോലീസ് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് കോയമ്പത്തൂർ സ്വദേശികളായ ടി.ജ്ഞാന കുമാർ (32), ടി.ഉദയകുമാർ (32), വി.നവീൻകുമാർ (31), ആർ.നന്ദകുമാർ (29) എന്നിവരെയും, പൊള്ളാച്ചി രാമർ കോവിൽ സ്ട്രീറ്റ് സ്വദേശി എം.ഷൺമുഖ സുന്ദരം (32), പൊള്ളാച്ചി പഴനിയാണ്ടവർ കോവിൽ വീഥി സ്വദേശി പി.പ്രദീപ് കുമാർ (20), എരുത്തേമ്പതി മാങ്കാപ്പള്ളം സ്വദേശി എസ്. നിധിൻ കുമാർ (34), ഒഴലപ്പതി കുപ്പാണ്ട
കൗണ്ടന്നൂർ സ്വദേശി എം.രാമസ്വാമി (42) എന്നിവരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളിൽ നിന്ന് 12,740 രൂപയും രണ്ട് പോരുകോഴികളെയും പോലീസ് കണ്ടെടുത്തു.
പിടിച്ചെടുത്ത കോഴികളെ 5,800 രൂപയ്ക്ക് സ്റ്റേഷനിൽ വെച്ച് ലേലത്തിൽ വിൽക്കുകയുണ്ടായി. സമാനമായ രീതിയിൽ മുൻപും ഈ പ്രദേശത്ത് ചൂതാട്ടത്തിനായി കോഴിപ്പോര് നടത്തിയ സംഘങ്ങളെ പോലീസ് പിടികൂടിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

