മുൻ മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ രംഗത്ത്. മുഖ്യമന്ത്രിയെ പിന്തുണയ്ക്കാൻ ഗണേഷ് കുമാർ ആരാണെന്ന് അദ്ദേഹം ചോദിച്ചു.
കെ ബി ഗണേഷ് കുമാർ സർക്കാരിന്റെയോ എൻഎസ്എസിന്റെയോ ഭാഗമല്ലെന്നും, അതിനാൽ ആർക്കും എന്തും പറയാമെന്നും, അതുകൊണ്ട് മറുപടി നൽകാനില്ലെന്നും ജി സുകുമാരൻ നായർ വ്യക്തമാക്കി. മന്നം സമാധി തുറന്നിട്ടിട്ട് വീട്ടിൽ പോകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ആവശ്യപ്പെടുമ്പോൾ തുറന്നു കൊടുക്കാറുണ്ടെന്നും കൂട്ടിച്ചേർത്തു.
എന്നാൽ ആവശ്യപ്പെടാത്തപ്പോൾ സമാധി തുറന്നു കൊടുക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി അപമാനിച്ചെന്ന ജി സുകുമാരൻ നായരുടെ പരാമർശത്തിന് പിന്നാലെയാണ് ഗണേഷ് കുമാറിനെതിരെയും അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

