ദേശീയപാത 66ന്റെ രണ്ടാം റീച്ചിൽ നിർമാണം പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുനൽകിയ ഭാഗത്ത് ഗുരുതരമായ നിർമാണപ്പിഴവ് കണ്ടെത്തി. കാര്യങ്കോട് പാലം മുതൽ മയിച്ച പാലം വരെയുള്ള 600 മീറ്റർ ദൂരത്തിലുള്ള റോഡ് ഗതാഗതയോഗ്യമല്ലെന്ന് മണ്ണുപരിശോധനയിൽ സ്ഥിരീകരിച്ചു.
ഇതേത്തുടർന്ന്, നിലവിലെ നിർമാണം പൂർണമായും പൊളിച്ചുമാറ്റി പകരം ആകാശപ്പാത (Elevated Highway) നിർമിക്കാൻ കരാർ കമ്പനിയായ മേഘ കൺസ്ട്രക്ഷൻസിന് ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) കർശന നിർദേശം നൽകി. നിർമാണത്തിലെ വെല്ലുവിളികൾ
മഴക്കാലത്ത് വെള്ളപ്പൊക്ക ഭീഷണിയുള്ള പ്രദേശമാണ് മയിച്ച.
ഇവിടുത്തെ ഭൂപ്രകൃതി ചതുപ്പുനിലമാണെന്ന കാര്യം പരിഗണിച്ചാണ് ശാസ്ത്രീയമായ മണ്ണുപരിശോധന നടത്തിയത്. പാതയുടെ ഇരുവശങ്ങളിലായി തോടുകളും പുഴയും തടാകവുമുണ്ട്.
പാത നിർമാണത്തിന്റെ ഭാഗമായി ഇവിടെയുണ്ടായിരുന്ന തടാകം മുൻപ് നികത്തിയിരുന്നു. സങ്കീർണ്ണമായ മേഖല
കാര്യങ്കോട് പാലം മുതൽ ചെറുവത്തൂരിലെ പഴയ ചെക്പോസ്റ്റ് വരെയുള്ള ഭാഗം ദേശീയപാത നിർമാണത്തിലെ ഏറ്റവും സങ്കീർണ്ണമായ മേഖലയായാണ് അധികൃതർ വിലയിരുത്തുന്നത്.
വീരമലയും ഈ പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. നിലവിൽ വീരമലക്കുന്നിലെ മണ്ണിടിച്ചിൽ തടയുന്നതിനുള്ള സുരക്ഷാ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

