തിരുവനന്തപുരം: സ്വകാര്യ റിസോർട്ടിലെ ജീവനക്കാർ ഉറങ്ങിക്കിടക്കുമ്പോൾ അവരുടെ മുറിയിൽ അതിക്രമിച്ചു കയറി വിലകൂടിയ മൊബൈൽ ഫോണുകളും പണവും കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. കോട്ടുകാൽ ഉച്ചക്കട
പുലിയൂർക്കോണം സ്വദേശി മുഹമ്മദ് കൈഫ് (24) ആണ് വിഴിഞ്ഞം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ചൊവ്വവരയിലുള്ള സ്വകാര്യ റിസോർട്ടിലെ ജീവനക്കാർ താമസിച്ചിരുന്ന മുറിക്ക് സമീപം മുഖംമൂടി ധരിച്ചെത്തിയ പ്രതി, വെന്റിലേറ്റർ വഴി കൈ കടത്തി വാതിലിന്റെ കൊളുത്ത് മാറ്റിയാണ് അകത്ത് കടന്നത്. തുടർന്ന്, ഏകദേശം ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന രണ്ട് മൊബൈൽ ഫോണുകളും 700 രൂപയും ഇയാൾ മോഷ്ടിച്ചു.
സംഭവത്തിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ നിർണായകമായി. ഇതിന്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞം പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
മോഷ്ടിച്ച ഫോണുകൾ നഗരത്തിലെ വിവിധയിടങ്ങളിലായി വിറ്റഴിച്ചതായി പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പ്രതിയിൽ നിന്നും കവർച്ച ചെയ്ത മൊബൈൽ ഫോണുകൾ കണ്ടെത്തുന്നതിനായുള്ള തുടർനടപടികൾ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

