തൃക്കരിപ്പൂർ ∙ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ വലിയപറമ്പിലെ ഒരിയര പുലിമുട്ട് ഭാഗം കാടുമൂടിക്കിടക്കുന്നു. കടലും കായലും ചേരുന്ന പുലിമുട്ടിൽ സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. സഞ്ചാരികളായി ഒട്ടേറെ ആളുകൾ എത്തിച്ചേരുന്ന ഇടമാണ് പുലിമുട്ട്. കാട് വെട്ടിനീക്കാൻ ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്നു പറയുന്നു.
മെച്ചപ്പെട്ട നിലയിൽ ടൂറിസം പദ്ധതികൾ രൂപപ്പെടുത്താവുന്ന ഇടമാണിത്.
പ്രദേശത്തിന്റെ വികസനത്തിനും സാമൂഹിക മാറ്റത്തിനും വിധേയമാകുന്ന തരത്തിൽ പദ്ധതിയുണ്ടാക്കാൻ പക്ഷേ, എന്തുകൊണ്ടോ അധികൃതർ തയാറാകുന്നില്ല.
വലിയപറമ്പ് പഞ്ചായത്തിൽ വിവിധ കാലങ്ങളിലായി ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നടപ്പാക്കുന്നതിൽ ബന്ധപ്പെട്ടവർ പിന്നിലാണ്. വലിയപറമ്പിന്റെ വടക്ക്, മധ്യഭാഗം, തെക്ക് എന്നിങ്ങനെ 3 മേഖലകളാക്കി തിരഞ്ഞെടുത്തും കവ്വായി കായൽ കേന്ദ്രമാക്കിയും ടൂറിസം വികസനത്തിനുള്ള സാധ്യത ഏറെയാണ്.
കരയിൽ പോലും ആഴം കൂടുതലുള്ള ഈ മേഖലയിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും ലൈഫ് ഗാർഡിനെ നിയമിച്ച് സുരക്ഷാ സൗകര്യം ഒരുക്കാനും പദ്ധതി വേണമെന്നും ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

