കോട്ടയം എംഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിന്റെ സ്ഥാപകനായ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് രണ്ടാമന്റെ സ്മരണാർഥം ‘ഉയരെ’ എന്ന പേരിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് കരസ്ഥമാക്കിയ സ്കൂളിലെ പൂർവവിദ്യാർഥി എസ്.ദിവ്യയെ ആദരിച്ചു. കൂടാതെ, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥികൾക്കും ഉപഹാരങ്ങൾ നൽകി.
സ്കൂളിന്റെ നവീകരിച്ച വെബ്സൈറ്റിന്റെ പ്രകാശനവും ഇതോടൊപ്പം നടന്നു. സ്കൂൾ അധികൃതർ നിർമിച്ചു നൽകിയ വീടിന്റെ ആധാരം കൈമാറുന്ന ചടങ്ങും നടന്നു.
സ്കൂളിലെ വിവിധ ക്ലബ്ബുകളുടെയും എംജിഒസിഎസ്എമ്മിന്റെയും 2026–27 അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും ഇതോടൊപ്പം നിർവഹിക്കപ്പെട്ടു. എംജിഒസിഎസ്എം ജനറൽ സെക്രട്ടറി ഫാ.
ഡോ.വിവേക് വർഗീസ്, കാതോലിക്കേറ്റ് ആൻഡ് എംഡി സ്കൂൾസ് ഗവേണിങ് ബോർഡ് അംഗം പി.എം.തോമസ്, പ്രിൻസിപ്പൽ ഡോ.ജേക്കബ് ജോൺ, പ്രധാനാധ്യാപകൻ തോമസ് ഏബ്രഹാം, സ്റ്റാഫ് സെക്രട്ടറി ജേക്കബ് ചെറിയാൻ, കൺവീനർ മെറീന തോമസ് എന്നിവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

