നവിമുംബൈ വിമാനത്താവളത്തിൽ നിന്ന് രാജ്യാന്തര വിമാന സർവീസുകൾ ഔദ്യോഗികമായി ആരംഭിച്ചു. ഇന്നലെ പുലർച്ചെ 2.55-ന് അബുദാബിയിലേക്ക് പുറപ്പെട്ട
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തോടെയാണ് വിമാനത്താവളത്തിന്റെ രാജ്യാന്തര പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് രാവിലെ 10.20-ഓടെ അബുദാബിയിൽ നിന്നുള്ള വിമാനം തിരിച്ചെത്തിയപ്പോൾ വിമാനത്താവള അധികൃതർ വാട്ടർ സല്യൂട്ട് നൽകി സ്വീകരണം നൽകി.
നിലവിൽ ആദ്യഘട്ടമെന്ന നിലയിൽ അബുദാബിയിലേക്ക് ആഴ്ചയിൽ മൂന്ന് സർവീസുകൾ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്. ഡിസംബർ 25-ന് പ്രവർത്തനം തുടങ്ങിയ വിമാനത്താവളം ഇതിനകം തന്നെ രാജ്യത്തെ 46 പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് സജീവമായി കഴിഞ്ഞു.
നിലവിൽ പ്രതിദിനം 150 സർവീസുകളാണ് ഇവിടെ നിന്ന് നടക്കുന്നത്. വിമാനത്താവളത്തിനായി നിശ്ചയിച്ചിട്ടുള്ള നാല് ടെർമിനലുകളിൽ ആദ്യത്തേത് മാത്രമാണ് ഇപ്പോൾ പ്രവർത്തന സജ്ജമാക്കിയിരിക്കുന്നത്.
മുംബൈ വിമാനത്താവളത്തിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ വിമാനത്താവളം 2035-ഓടെ പൂർണതോതിൽ പ്രവർത്തനക്ഷമമാക്കാനാണ് അദാനി എയർപോർട്ട് ഹോൾഡിങ്സ് ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

