തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയിലെ കോൺഗ്രസ് പ്രതിനിധികളെയും അവർക്ക് അനുവദിച്ച വകുപ്പുകളെയും സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വി.ഡി. സതീശൻ നടത്തി.
മന്ത്രിസഭയിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് രണ്ട് വനിതകൾ ഉൾപ്പെടെയുള്ളവരുടെ പട്ടികയാണ് പുറത്തുവന്നത്. ബിന്ദു കൃഷ്ണയും കെ.എ.
തുളസിയുമാണ് കോൺഗ്രസ് നോമിനികളായി മന്ത്രിസഭയിൽ എത്തുന്നത്. ഇതിൽ ബിന്ദു കൃഷ്ണയ്ക്ക് വനിതാ ശിശു ക്ഷേമ വകുപ്പിന്റെ ചുമതല നൽകി.
കോൺഗ്രസിന്റെ മുതിർന്ന വനിതാ നേതാവായ ബിന്ദു കൃഷ്ണയുടെ ആദ്യ മന്ത്രിസഭാ പ്രവേശനമാണിത്. കെ.എ.
തുളസി പിന്നോക്ക ക്ഷേമ വകുപ്പ് കൈകാര്യം ചെയ്യും. കൂടാതെ, മുതിർന്ന നേതാവ് ഷാനിമോൾ ഉസ്മാനെ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായും പാർട്ടി നിശ്ചയിച്ചു.
മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന വി.ഡി. സതീശൻ ധനകാര്യം, തുറമുഖം എന്നീ വകുപ്പുകൾ കൈവശം വെക്കും.
രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര, വിജിലൻസ് വകുപ്പുകളുടെ നിർണായക ചുമതല നൽകി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് റവന്യൂ മന്ത്രിയായും കെ.
മുരളീധരൻ വൈദ്യുതി മന്ത്രിയായും പ്രവർത്തിക്കും. മറ്റ് മന്ത്രിമാരും വകുപ്പുകളും താഴെ പറയുന്നവയാണ്:
പി.സി.
വിഷ്ണുനാഥ് (ടൂറിസം, സാംസ്കാരികം), എ.പി. അനിൽകുമാർ (ആരോഗ്യം), ടി.
സിദ്ദിഖ് (വനം), എം. ലിജു (എക്സൈസ്, സഹകരണം), ഒ.ജെ.
ജനീഷ് (യുവജനക്ഷേമം), റോജി എം. ജോൺ എന്നിവരാണ് മന്ത്രിസഭയിലെ മറ്റ് കോൺഗ്രസ് അംഗങ്ങൾ.
മന്ത്രിസഭയിൽ ഉൾപ്പെട്ട പ്രമുഖരുടെ പട്ടിക: വി.ഡി.
സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, ബിന്ദു കൃഷ്ണ, എ.പി.
അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, എം.
ലിജു, റോജി എം. ജോൺ, ടി.
സിദ്ദിഖ്, ഒ.ജെ. ജനീഷ്, കെ.എ.
തുളസി, പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ.
ബഷീർ, കെ.എം. ഷാജി, എൻ.
ഷംസുദീൻ, വി.ഇ. അബ്ദുൾ ഗഫൂർ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി.പി.
ജോൺ, അനൂപ് ജേക്കബ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

